‘ലോകത്തിലെ ഏറ്റവും മികച്ച സഹോദരന് ജന്മദിനാശംസകൾ’- ഹൃദ്യമായ കുറിപ്പുമായി അനുശ്രീ

സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. ലോക്ക്ഡൗൺ സമയത്താണ് അനുശ്രീ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. നിരവധി വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെച്ചിരുന്നു. പുതിയ ചിത്രങ്ങളുടെ തിരക്കിലുമാണ് താരം. കുടുംബവുമായി വളരെയധികം അടുപ്പം പുലർത്തുന്ന അനുശ്രീ ഇപ്പോഴിതാ, സഹോദരന്റെ പിറന്നാളിന് ഹൃദ്യമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് അനുശ്രീ.
‘ലോകത്തിലെ ഏറ്റവും മികച്ച സഹോദരന് ജന്മദിനാശംസകൾ. നിങ്ങൾ എന്റെ സംഘവും എന്റെ ഡോണും, കുറ്റകൃത്യങ്ങളിലെ എന്റെ പങ്കാളിയും, എന്റെ ഉറ്റ സുഹൃത്തും പ്രിയപ്പെട്ട വഴികാട്ടിയുമാണ്. നീയാണ് എന്റെ ടീം മേറ്റ്, എന്റെ ഏറ്റവും വലിയ പിന്തുണക്കാരൻ, പ്രിയ സഹോദരാ….ദുഖത്തിന്റെ സമയങ്ങളിൽ അമ്മ… വിഷമഘട്ടങ്ങളിൽ അച്ഛൻ… ചിരിയുടെ സമയങ്ങളിൽ സുഹൃത്ത്.. നിന്നെ എന്റെ കാവൽ മാലാഖയായി ലഭിച്ചതിൽ ഞാൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടവനാണ്…പ്രിയപ്പെട്ട പ്രിയേ, നിനക്ക് ജന്മദിനാശംസ നേരുന്നു. നിങ്ങളുടെ ജീവിതത്തിലെ ഓരോ പ്രഭാതത്തിനും സന്തോഷകരമായ ഒരു ദിവസം ആശംസിക്കുന്നു.
PS::.ഇത്തവണയും അത്ഭുതപ്പെടുത്തി അഭിനയിച്ചതിന് നന്ദി. ഒരു മികച്ച ദിനവും വരാനിരിക്കുന്ന അനുഗ്രഹീതമായ ഒരു വർഷവും നേരുന്നു. ജന്മദിനാശംസകൾ’- അനുശ്രീ കുറിക്കുന്നു.
Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ
ഡയമണ്ട് നെക്ളേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെ കൈനിറയെ അവസരങ്ങളാണ് അനുശ്രീയെ തേടിയെത്തിയത്. വെടി വഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ആദി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്തത്. ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അനുശ്രീയ്ക്ക് സാധിച്ചു.
Story highlights- anusree’s birthday wishes to brother