അകാലത്തിൽ പൊലിഞ്ഞു പോയ Dr. വന്ദനക്ക് മകളുടെ എംബിബിഎസ് ദു:ഖത്തോടുകൂടി സമർപ്പിക്കുന്നു..- നടൻ ബൈജു

June 25, 2023

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ച് കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ വേർപാട് വളരെയധികം നൊമ്പരമാണ് സമ്മാനിച്ചത്. ഈ മാസം പത്തിനാണ് കേരള ഞെട്ടിയ കൊലപാതകം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച സന്ദീപ് ഹൗസ് സർജനായ വനിതാ ഡോക്ടർ 22 കാരിയായ വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസ്, കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ ജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ്.

ഇപ്പോഴിതാ, നടൻ ബൈജു സന്തോഷ് തന്റെ മകളുടെ വിജയം വന്ദനയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്. എന്റെ മകൾ ഐശ്വര്യ സന്തോഷിനു Dr. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും MBBS ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ Dr. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമർപ്പിക്കുന്നു..’- ബൈജു കുറിക്കുന്നു.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

എംബിബിഎസ് പഠനം പൂർത്തിയാക്കി പ്രതീക്ഷയോടെ ജോലിയിൽ പ്രവേശിച്ച വന്ദനയുടെ വേർപാട് കേരളത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഈ കുടുംബത്തെ നേരിൽകണ്ട് ആശ്വസിപ്പിച്ചിരുന്നു നടൻ മമ്മൂട്ടി. വന്ദനയുടെ മുട്ടുച്ചിറയിലെ വീട്ടിൽ സന്ദർശനം നടത്തുകയായിരുന്നു മമ്മൂട്ടി. വന്ദനയുടെ വീട്ടിലെത്തിയ മമ്മൂട്ടി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു. നടൻ രമേഷ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു. അതേസമയം, കാലിലെ മുറിവിൽ മരുന്ന് വെയ്ക്കുന്നതിനിടെ പ്രതിയായ സന്ദീപ് കത്രിക കൈക്കലാക്കി യാതൊരു പ്രകോപനവുമില്ലാതെ വന്ദനയെ ആക്രമിക്കുകയായിരുന്നു.

Story highlights-baiju santhosh dedicates daughter’s success to late doctor vandana das