നിർമാതാവായി ഭർത്താവ് നവീൻ; സംവിധാനം ചെയ്യുന്നത് സഹോദരൻ- ഭാവന നായികയാകുന്ന ‘ദി ഡോർ’

June 7, 2023

തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവനയുടെ അരങ്ങേറ്റം. മലയാളത്തിലേക്ക്  ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലൂടെ മടങ്ങിവരവ് നടത്തി.

ഇപ്പോഴിതാ, ഭാവനയുടെ പിറന്നാൾ ദിനത്തിൽ പുതിയ തമിഴ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഒട്ടേറെ പ്രത്യേകതകളുള്ള ചിത്രമാണ് ഇത്. ദി ഡോർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഭാവന നായികയായി എത്തുമ്പോൾ ഭർത്താവ് നവീൻ ആണ് നിർമാതാവിന്റെ റോളിൽ. ഭാവനയുടെ സഹോദരൻ ജയ് ദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് തമിഴിൽ ഭാവന നായികയായി ഒരു ചിത്രം ഒരുങ്ങുന്നത്.

അതേസമയം, ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്.. ഇതിലൂടെയാണ് നടി മലയാളത്തിലേക്ക് മടങ്ങിയെത്തിയത്.  ‘നമ്മള്‍’ എന്ന സിനിമയിലൂടെയാണ് ഭാവന സിനിമ മേഖലയിലേക്ക് എത്തിയത്. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ വേഗത്തിൽത്തന്നെ ശ്രദ്ധേയയായി.

Read Also: സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ

സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി പ്രേക്ഷക ഹൃദയം കവർന്നു. 2018ൽ വിവാഹിതയായ ഭാവനയുടെ ഭർത്താവ് നവീൻ, കന്നഡ സിനിമാ നിർമാതാവും ബിസിനസുകാരനുമാണ്. ഭാവന അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു നവീൻ. അന്ന് മൊട്ടിട്ട സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

Story highlights- bhavana’s new tamil movie announced