ലഹങ്കയണിഞ്ഞ് റോളർ സ്‌കേറ്റ് ഡാൻസുമായി മണവാട്ടി- വിഡിയോ

June 20, 2023

ഇന്ത്യൻ വിവാഹങ്ങൾ ഇപ്പോൾ ആഘോഷങ്ങളുടെ മേളമാണ്. വധുവും വരനും വിവാഹവേദിയിലേക്ക് എത്തുന്നത് അത്രയധികം ഗ്രാൻഡ് എൻട്രിയോടെയാണ്. എങ്ങനെ ഇത്തരം കാര്യങ്ങൾ വ്യത്യസ്തമാക്കാം എന്നതാണ് പൊതുവെ ഇപ്പോഴുള്ള വിവാഹ ചടങ്ങുകൾ പ്ലാൻ ചെയ്യുമ്പോൾ ആളുകൾ ചിന്തിക്കുന്നതും. ഇപ്പോഴിതാ, അത്തരത്തിൽ ഒരു രസകരമായ കാഴ്ചയാണ് ശ്രദ്ധനേടുന്നത്. എന്നാൽ, ഇതല്പം വ്യത്യസ്തവുമാണ്.

വിവാഹവേദിയിലേക്ക് ചുവടുവച്ച് എത്തുകയാണ് മണവാട്ടി. കനമേറിയ ഒരു ഡിസൈനർ ലെഹങ്കയാണ്‌ യുവതി അണിഞ്ഞിരുന്നത്. എന്നാൽ ഏതാനും നിമിഷങ്ങൾക്കുള്ളിലാണ് യുവതി റോളർ സ്‌കേറ്റ് ഷൂ ധരിച്ചാണ് ചുവടുവയ്ക്കുന്നത് എന്ന് മനസിലാകുന്നത്. അതോടെ വേദിയിൽ നിന്നും കയ്യടി ഉയരുകയാണ്. ഒട്ടേറെ ആളുകളാണ് മനോഹരമായ നൃത്തത്തിനും യുവതിയുടെ ആത്മവിശ്വാസത്തിനും അഭിനന്ദനങ്ങൾ അറിയിക്കുന്നത്.

ഇപ്പോൾ വൈറലായ വിഡിയോയിൽ, അച്ഛനും മകളും തങ്ങളുടെ കിടിലൻ പ്രകടനത്തിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്നത് കാണാം. ഇരുവരും ഒരു ചുവടും തെറ്റിക്കാതെ പരസ്പരം മനോഹരമായി പിന്തുണ നൽകി ചുവടുവയ്ക്കുകയാണ്. വിഡിയോയിലുള്ള പെൺകുട്ടി രുചിക ബൻസാൽ ആണ്. പിതാവ് ദീപക് ബൻസാലിനൊപ്പമാണ് യുവതി ചുവടുവയ്ക്കുന്നത്.

വളരെ ഹൃദ്യമായി അങ്ങേയറ്റം സന്തോഷത്തോടെയാണ് ഈ അച്ഛനും മകളും ചുവടുവയ്ക്കുന്നത്. അതേസമയം, ഏതാനും നാളുകൾക്ക് മുൻപ്, മകളുടെ വിവാഹവേദിയിൽ ചെറുപ്പക്കാരെപോലും അമ്പരപ്പിച്ച് ചുവടുവയ്ക്കുന്ന ഒരു അച്ഛൻ താരമായി മാറിയിരുന്നു.

Read Also: കോട്ടകളും പുരാതന നിർമിതികളും നിറഞ്ഞ പതിനാലാം നൂറ്റാണ്ടിലേക്ക് യാത്രപോകാം; ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമം

പുഷ്പ എന്ന സിനിമയിൽ നിന്നുള്ള ഹിറ്റ് ഗാനത്തിന് വധുവിന്റെ അച്ഛൻ നൃത്തം ചെയ്ത വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ അച്ഛന്റെ അതിമനോഹരമായ ചുവടുകളെക്കുറിച്ച് പറയാതിരിക്കാനാകില്ല..അനുഷ വെഡ്ഡിംഗ് കൊറിയോഗ്രാഫി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ 4 ലക്ഷത്തിലധികം ആളുകൾ കണ്ടു.

Story highlights- bride surprises her family with roller skate dance