അഞ്ചുഭാഷകളിൽ റിലീസിനൊരുങ്ങി പാൻ ഇന്ത്യൻ സിനിമ ‘ധൂമം’- ഫഹദ് ഫാസിൽ ചിത്രം ജൂൺ 23ന് തിയറ്റേറുകളിൽ എത്തും

June 19, 2023

ഫഹദ് ഫാസിൽ നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ‘ധൂമം’. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ കെജിഎഫ്, 1,2. കാന്താരാ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ‘ധൂമം’. ചിത്രം ജൂൺ 23 വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുന്നു. മാനസാരെ, ലൂസിയ, യൂ ടേൺ, ഒൻഡു മോട്ടെയെ കഥൈ, എന്നീ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ പവൻ കുമാർ ഒരുക്കുന്ന ആദ്യ മുഴുനീള മലയാള ചിത്രമാണ് ധൂമം. അഞ്ചുഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഫഹദ് ഫാസിൽ, അപർണ ബാലമുരളി, റോഷൻ മാത്യു, അച്യുത് കുമാർ, വിനീത്, ജോയ് മാത്യു, അനു മോഹൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് കന്നഡയിലെ ഹിറ്റ് മേക്കർ പൂർണ്ണചന്ദ്ര തേജസ്വിയാണ്. മാസ്റ്റർ ഓഫ് ഇൻഡ്യൻ സിനിമാറ്റോഗ്രാഫി ശ്രീ പി.സി ശ്രീരാമിന്റെ അനന്തിരവളും കണ്ണാമൂച്ചി യെന്നാട അഭിയും നാനും ആകാശമാന്ത ഹെയ് സിനമിക എന്നീ ചിത്രങ്ങളുടെ സിനിമാറ്റോഗ്രാഫർ പ്രീത ജയരാമനാണ് ധൂമത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തമിഴ് തെലുങ്ക് കന്നട ഹിന്ദി എന്നീ ഭാഷകളിലുൾപ്പടെ 5 ഭാഷകളിലായി ധൂമം ജൂൺ 23ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നതാണ്. കാർത്തിക് ​ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ രംഗനാഥ് രവി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ കബീർ മാനവ്, ആക്ഷൻ ഡയറക്ടർ ചേതൻ ഡി സൂസ, ഫാഷൻ സ്റ്റൈലിഷ്റ്റ് ജോഹ കബീർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീകാന്ത് പുപ്പല, സ്ക്രിപ്റ്റ് അഡ്വൈസർ ജോസ്മോൻ ജോർജ്. ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടൻന്റ് ബിനു ബ്രിങ്ഫോർത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

Story highlights- dhoomam movie release date announced