‘നമ്മളെ ആരോ ട്രാപ്പ് ചെയ്തിരിക്കുകയാണ്..’- സസ്‌പെൻസ് ഒളിപ്പിച്ച് ‘ധൂമം’ ട്രെയ്‌ലർ

June 8, 2023

കെജിഎഫ് ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്‌തമായ നിർമ്മാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. കെജിഎഫിന് ശേഷം നിരവധി ബിഗ് ബഡ്‌ജറ്റ്‌ ചിത്രങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരുന്നത്. ‘കാന്താര’ അടക്കമുള്ള ഹോംബാലെ ഫിലിംസിന്റെ പല വിജയ ചിത്രങ്ങൾക്ക് പിന്നാലെ ധൂമം എത്തുകയാണ്. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

വളരെ സസ്പെൻസ് നിറഞ്ഞ രംഗങ്ങളോടെയാണ് ട്രെയ്‌ലർ എത്തിയിരിക്കുന്നത്. പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയാകുന്നത്. “മഹേഷിന്റെ പ്രതികാരം” എന്ന ചിത്രത്തിനു ശേഷം ഫഹദും,അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം” . റോഷൻ മാത്യുവും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.

വിജയ് കിരഗണ്ടൂരിന്റെ നേതൃത്വത്തിലുള്ള ഹോം ബാലെ ഫിലിംസിന്റെ കെജിഎഫ് 1& 2, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്ന് വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ്
” ധൂമം “.

Read Also: സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ

കന്നടയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ധൂമം “. മലയാളം,തമിഴ്,തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ധൂമത്തിൽ അച്യുത് കുമാർ, ജോയ് മാത്യു,നന്ദു ഭാനുമതി, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Read Also:സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ

പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.എഡിറ്റർ സുരേഷ് അറുമുഖൻ, പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കാർത്തിക് ​ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ . ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് അനീസ് നാടോടി, കോസ്റ്റ്യൂം പൂർണിമ രാമസ്വാമി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ കബീർ മാനവ്, ആക്ഷൻ ഡയറക്ടർ ചേതൻ ഡി സൂസ, ഫാഷൻ സ്റ്റൈലിഷ്റ്റ് ജോഹ കബീർ . ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീകാന്ത് പുപ്പല . സ്ക്രിപ്റ്റ് അഡ്വൈസർ-ജോസ്മോൻ ജോർജ്.പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടൻന്റ് ബിനു ബ്രിങ് ഫോർത്ത്.

Story highlights- dhoomam trailer out now