തിരക്കേറിയ മുംബൈ ലോക്കൽ ട്രെയിനിൽ നൃത്തച്ചുവടുകളുമായി വയോധികൻ- വിഡിയോ
ഹൃദ്യമായ ഒട്ടേറെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകാറുണ്ട്. നൃത്തവിഡിയോകളോടാണ് പൊതുവെ ആളുകൾക്ക് താല്പര്യം. കലാപരമായ കഴിവുകൾ എത്ര പ്രായം ചെന്നാലും ഉള്ളിൽ അതേപടി ഉണ്ടാകും. പ്രായാധിക്യത്തിന്റെ ഭാഗമായി ഓർമ്മക്കുറവും മറ്റ് അസുഖങ്ങളുമൊക്കെ ഉണ്ടായാലും ഉള്ളിലെ സർഗാത്മതയ്ക്ക് ഒരു കുറവും സംഭവിക്കില്ല. അങ്ങനെയൊരു കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒരു ട്രെയിൻ യാത്രികൻ നൃത്തം ചെയ്യുന്നതാണ് ശ്രദ്ധനേടുന്നത്.
മുംബൈ ലോക്കൽ ട്രെയിനിൽ തിരക്കിനിടയിലാണ് വയോധികൻ സന്തോഷത്തോടെ ചുവടുവയ്ക്കുന്നത്. മുംബൈ ട്രെയിനിൽ തമ്മിൽ തല്ല് മാത്രമാണെന്ന് ആരാണ് പറഞ്ഞത് എന്നുപറഞ്ഞുകൊണ്ടാണ് വയോധികന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏതാനും നാളുകൾക്ക് മുൻപ്, ഒരു വയോധികൻ ആസ്വദിച്ച് പാടുന്ന വിഡിയോയും ശ്രദ്ധനേടിയിരുന്നു.
യാത്രികരിൽ ഒരാൾ ഫോണിൽ പ്ലേ ചെയ്ത പാട്ടിനൊപ്പം ഓർമ്മകളിലേക്ക് മടങ്ങിയതുപോലെ പാടുകയാണ് ഇദ്ദേഹം. അറുപതിന് മുകളിൽ പ്രായം തോന്നിക്കുന്ന ഇദ്ദേഹം വളരെയധികം ആസ്വദിച്ചാണ് പാടുന്നത്. ഒപ്പമുള്ള യാത്രക്കാരിൽ ഒരാളാണ് വിഡിയോ പകർത്തിയിരിക്കുന്നത്. പ്രായത്തെ തോൽപ്പിക്കുന്ന ആലാപനവും ആസ്വാദനവുംകൊണ്ട് ഈ വയോധികൻ ആളുകളുടെ ഹൃദയം കീഴടക്കുകയാണ്.
വാർധക്യത്തെ ആഘോഷമാക്കുന്നവരാണ് ഇന്ന് അധികവും. സാഹസികതകളിലൂടെയും യാത്രകളിലൂടെയുമെല്ലാം സന്തോഷം കണ്ടെത്താൻ ഇവർ ശ്രമിക്കുന്നു. പ്രായത്തിന്റെ പരിമിതികൾ മാറ്റിവെച്ച് ഇവർ ജീവിതം ആഘോഷമാക്കുന്നത് കാണുന്നവരിലും സന്തോഷം പകരുന്നുണ്ട്. മുൻപ്, ഒരു നർത്തകന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.
Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ
‘ ചിക്കു ബുക്കു റെയിലെ..’ എന്ന ഗാനത്തിലെ പ്രഭുദേവയുടെ കിടിലൻ നൃത്ത ചുവടുകൾ വളരെയധികം ഹിറ്റാണ്. കാലങ്ങളായി ഈ ചുവടുകൾ അനുകരിക്കുന്നവരുണ്ട്. ഈ നൃത്തച്ചുവടുകൾ അവതരിപ്പിക്കുന്ന ഒരു വൃദ്ധന്റെ വിഡിയോയയാണ് മുൻപ് സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയത്.
Story highlights- Elderly man dances inside Mumbai local