പാദങ്ങളിലെ കറുത്തപാടും വരണ്ട ചർമ്മവും ഇല്ലാതാക്കാൻ ചില പൊടികൈകൾ

June 29, 2023

തണുപ്പ് കാലമായാൽ പലർക്കും കാൽ പാദങ്ങളിലെ തൊലി പോകുന്നതും വിണ്ടുകീറുന്നതുമൊക്കെ സ്ഥിരം പ്രശ്നമാണ്. അല്പമൊന്ന് ശ്രദ്ധിച്ചാൽ ഒരുപരിധിവരെ കാൽ പാദങ്ങളെ സുന്ദരമായിത്തന്നെ നിലനിർത്താം. പാദ സംരക്ഷണത്തിന് ഏറ്റവും ബെസ്റ്റാണ് നാരങ്ങ.. ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ട് മസാജ് ചെയ്യുക. ഇത് പാദങ്ങളിലെ കറുത്തപാടുകളകലാനും വരണ്ട ചർമം മാറാനും അത്യുത്തമമാണ്.

അതുപോലെത്തന്നെ കാലുകളെ ഭംഗിയുള്ളതാക്കി സൂക്ഷിക്കാൻ മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും ചേർത്ത മിശ്രിതം ഉപയോഗിക്കുന്നത് അത്യുത്തമമാണ്. മുട്ടപ്പൊട്ടിച്ച്​ മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്​ ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങനീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേക്ക്​ ഒരു സ്​പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്​ഥലത്ത്​ സൂക്ഷിക്കുക. ഇത്​ ഉപയോഗിക്കുന്നതിന്​ മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാം. ആഴ്​ചയിൽ ഇത്​ മുന്ന്​ തവണ ഇത് ആവർത്തിക്കുക. കാലുകളുടെ ഭംഗി വർധിപ്പിക്കുന്നതിനും ചർമ്മം മൃദുവായി സൂക്ഷിക്കുന്നതിനും വളരെ നല്ലൊരു മാർഗമാണ് ഇത്.

Read also: ലഹരിക്കെതിരെ നമുക്ക് ഒരുമിച്ചു പോരാടാം- നിയമപരമായി നേരിടാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് കേരളാ പൊലീസ്

ബേക്കിങ് സോഡയും പാദസംരക്ഷണത്തിന് മികച്ചൊരു മാർഗമാണ്. ചെറുചൂടുവെള്ളത്തിൽ ഉപ്പും ബേക്കിങ് സോഡയും ചേർത്ത ശേഷം ഇതിൽ 20 മിനിറ്റ് പാദങ്ങൾ മുക്കിവയ്ക്കുക. ഇത് ചർമ്മം മൃദുവാകാൻ സഹായിക്കും. വിണ്ടുകീറിയ പാദങ്ങൾക്ക് മികച്ചൊരു പ്രതിവിധിയാണ് ഇത്.

Story Highlights: homemade natural beauty tips for feet