പരിക്കുപറ്റി; കുഞ്ഞിനേയും ഒക്കത്തെടുത്ത് ആശുപത്രിയിലെത്തി കുരങ്ങ്- വിഡിയോ
മനുഷ്യനെപ്പോലെ തന്നെ വിവേകബുദ്ധി മൃഗങ്ങൾക്കുമുണ്ടെന്ന് തെളിയിക്കുന്ന ധാരാളം കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, ഒരു ‘അമ്മ കുരങ്ങിന്റെ വിഡിയോ ശ്രദ്ധനേടുകയാണ്. ബീഹാറിലെ സസാരാമിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ അപ്രതീക്ഷിതമായി എത്തുകയായിരുന്നു പരിക്കേറ്റ ഒരു പെൺകുരങ്ങും കുഞ്ഞും.
ഡോക്ടറിന്റെ ക്ലിനിക്കിൽ ചികിൽസയിലിരിക്കെ പെൺകുരങ്ങ് കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കുരങ്ങും കുഞ്ഞും ക്ലിനിക്കിൽ എത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.പരിക്കേറ്റ പെൺകുരങ്ങ് കുഞ്ഞിനേയും എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. അകത്തേക്ക് വരാൻ ഡോക്ടർ നൽകിയ ആംഗ്യം കണ്ടതോടെ ആശുപത്രിയിലേക്കും കുരങ്ങ് പ്രവേശിച്ചു.
ബെഞ്ചിൽ ഇരിക്കാൻ അദ്ദേഹം പറഞ്ഞപ്പോൾ അതും അനുസരിച്ചു. കുഞ്ഞിന് കാലിലും അമ്മയ്ക്ക് തലയിലും പരിക്കേറ്റിരുന്നു.ഡോക്ടർ ടെറ്റനസ് കുത്തിവയ്പ്പ് നൽകുകയും രണ്ട് കുരങ്ങുകളുടെയും മുറിവുകളിൽ മരുന്ന് പുരട്ടുകയും ചെയ്തു. ചികിത്സയ്ക്ക് ശേഷം പുറത്തേക്ക് പോകാൻ മടിച്ചുനിന്ന കുരങ്ങുകൾക്കായി വഴി മാറി നൽകാൻ ആളുകളോട് ഡോക്ടർ ആവശ്യപ്പെടുകയും ചെയ്തു.
सासाराम में जब एक बंदर अपने बच्चे के साथ खुद का इलाज़ करवाने पहुंचा निजी अस्पताल। इलाज़ करने वाले डॉक्टर एस एम अहमद खुद को सौभाग्यशाली समझ रहे है की हनुमान जी खुद चलकर इनके पास पहुंचे pic.twitter.com/0NPrAtV6NU
— rajeshkumarojha (@rajeshrepoter) June 8, 2022
‘അമ്മ കുരങ്ങിന് കുഞ്ഞിനോടുള്ള വാത്സല്യവും കരുതലുമാണ് വിഡിയോയിൽ ശ്രദ്ധേയമാകുന്നത്. ഭൂമിയുടെ ഏതു കോണിലാണെങ്കിലും അമ്മയെന്നത് ഒരു സുരക്ഷിതത്വമാണ്. ആരൊക്കെ തള്ളിപ്പറഞ്ഞാലും അമ്മയുടെ കരുതലും സ്നേഹവും എന്നും കൂടെയുണ്ടാകുമെന്നു പറയുന്നത് സത്യമാണെന്ന് തെളിയിക്കുകയാണ് ഈ വിഡിയോ.
Read Also: സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ
അടുത്തിടെ സമാനമായ ഒരു വിഡിയോ ശ്രദ്ധനേടിയിരുന്നു. ഒരു കൂട്ടം കുരങ്ങുകളാണ് വീഡിയോയിൽ ഉള്ളത്. കൂട്ടത്തിൽ ഏറ്റവും ചെറിയ കുരങ്ങിനെ മുതിർന്ന കുരങ്ങ് ഉപദ്രവിയ്ക്കുകയാണ്. ദൂരേയ്ക്ക് തെറിച്ചു വീണ കുട്ടിക്കുരങ്ങിനെ അമ്മക്കുരങ്ങ് വാത്സല്യത്തോടെ നെഞ്ചോട് ചേർത്തുപിടിക്കുന്നു. ഒപ്പം ആശ്വസിപ്പിക്കുന്നുമുണ്ട്.
Story highlights- Injured monkey visits clinic