പിടപിടയ്ക്കണ മീൻ; വിഡിയോയുമായി ജയറാം

June 29, 2023

ജയറാമും പാർവതിയും മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളിൽ ഒരാളാണ്. കൂടാതെ സിനിമാ പ്രേമികൾക്ക് അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങളെ ഇരുവരും സമ്മാനിച്ചിട്ടുണ്ട്. ഇരുവരുടെയും വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും പങ്കുവയ്ക്കുന്നതിലൂടെയും ആളുകളിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ, രസകരമായ ഒരു വിഡിയോയുമായി എത്തിയിരിക്കുകയാണ് ജയറാം.

പിടയ്ക്കുന്ന മീനുകളുമായി നിൽക്കുകയാണ് താരം. ആരാധകരെ ആവേശത്തോടെ മീനുകളെ കാണിക്കുകയാണ് ഇദ്ദേഹം. അതോടൊപ്പം ‘കറി വെച്ചിട്ട് പറയാം, കേട്ടോ’ എന്നും പറയുന്നുണ്ട്. സിനിമാതിരക്കുകൾക്ക് ഇടവേള നൽകി കുടുംബത്തിനൊപ്പമുള്ള സമയം ആഘോഷമാക്കുകയാണ് നടൻ. ഇപ്പോൾ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ വളരെയധികം ശ്രദ്ധചെലുത്താറുണ്ട് ജയറാം. മലയാളത്തേക്കാൾ അന്യഭാഷകളിലാണ് നടൻ കൂടുതലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്തിടെ വീട്ടിലെ കൃഷികളും നടൻ പരിചയപ്പെടുത്തിയിരുന്നു.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

34 വർഷങ്ങൾക്ക് മുമ്പ് സംവിധായകൻ പത്മരാജൻ, 1988-ൽ പുറത്തിറങ്ങിയ ‘അപരൻ’ എന്ന ദുരൂഹ ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്തിന് സമ്മാനിച്ച നടനാണ് ജയറാം.പിന്നീട് അദ്ദേഹം മോളിവുഡിലെ ഏറ്റവും വൈവിധ്യമാർന്ന നടന്മാരിൽ ഒരാളായി വളർന്നു. മറ്റുഭാഷകളിലും താരമായി മാറിയ ജയറാം അഭിനയത്തിന് പുറമെ ചെണ്ടമേളത്തിലും തിളങ്ങാറുണ്ട്.

Story highlights- jayaram funny video from home