എന്റെ വണ്ടർ വുമൺ- ജ്യോതികയുടെ വർക്ക്ഔട്ട് വിഡിയോ പങ്കുവെച്ച് സൂര്യ

June 24, 2023

സിനിമ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് സൂര്യയും ജ്യോതികയും. സിനിമയിലെന്ന പോലെ ജീവിതത്തിലും ഇവർ ഒന്നിച്ചപ്പോൾ ആരാധകർക്കും വലിയ ആവേശമായിരുന്നു. പരസ്പരം കരിയറിന് താങ്ങായി മുന്നോട്ട് പോകുന്ന സൂര്യയും ജ്യോതികയും പക്ഷെ വിവാഹശേഷം ഒന്നിച്ചഭിനയിച്ചിട്ടില്ല. 50 ലധികം ചിത്രങ്ങളിൽ അഭിനയിച്ച ജ്യോതിക ഇപ്പോൾ ഹിന്ദിയിലും മലയാളത്തിലും ഒരു പ്രധാന വേഷത്തിൽ തന്റെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സമൂഹമാധ്യമങ്ങളിലും സജീവമായ നടി ഇപ്പോഴിതാ,ജിമ്മിൽ വർക്ക്ഔട്ട് ചയ്യുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ്.

.’സന്തുലിതാവസ്ഥയിൽ തുടരാൻ, നിങ്ങൾ മുന്നോട്ട് പോകണം’ എന്ന അടിക്കുറിപ്പോടെയാണ് നടി വിഡിയോ പങ്കുവെച്ചത്. പോസ്റ്റിന് മറുപടിയായി നടിയുടെ ഭർത്താവും നടനുമായ സൂര്യ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്യുകയും ജ്യോതികയെ ‘എന്റെ വണ്ടർ വുമൺ’ എന്ന് വിളിക്കുകയും ചെയ്തു.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

അതേസമയം, പൂവെല്ലാം കേട്ടുപ്പാർ, ഉയിരിലെ കലന്തത്ത്, കാക്ക കാക്ക, പേരഴകൻ, മായാവി, ജൂൺ ആർ, സില്ലന് ഒരു കാതൽ തുടങ്ങിയ ചിത്രങ്ങളിലെ സഹതാരങ്ങളായ സൂര്യയും ജ്യോതികയും 2006-ൽ വിവാഹിതരായി. ദിയ എന്ന മകളും മകൻ ദേവും ഉണ്ട്. അതേസമയം, മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന സിനിമയിൽ നായികയായി എത്തുന്നത് ജ്യോതികയാണ്.  ജ്യോതികയ്ക്ക് ഒപ്പം സൂര്യ ലൊക്കേഷനിൽ മമ്മൂട്ടിയെ നേരിൽ കാണാനായി എത്തിയിരുന്നു.

Story highlights- jyothika’s workout video