ഇനി ഞാൻ ഫ്രഞ്ച് പാചക വിദഗ്ധ; പഠനവിശേഷവുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി

June 29, 2023

മലയാളികൾക്ക് ചിരിപടർത്തുന്ന നിമിഷങ്ങൾ സമ്മാനിച്ച നടിയാണ് ബിന്ദു പണിക്കർ. വെള്ളിത്തിരയിലെ അഭിനയത്തിന് പുറമെ ടിക് ടോക്കിലും സാന്നിധ്യമറിയിച്ച ബിന്ദു പണിക്കർ മകൾക്കൊപ്പം ചേർന്ന് ചെയ്ത ചിരി വിഡിയോകൾ ശ്രദ്ധേയമായിരുന്നു. ബിന്ദു പണിക്കരുടെ മകളെന്നതിലുപരി നർത്തകിയായാണ് കല്യാണി അറിയപ്പെടുന്നത്. ലണ്ടനിൽ ഉപരിപഠനത്തിന് പോയ കല്യാണി ഇപ്പോഴിതാ, പഠനം പൂർത്തിയാക്കിയ സന്തോഷം പങ്കുവയ്ക്കുകയാണ്.

ഞാൻ ഇവിടെ ലണ്ടനിൽ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചവർക്കെല്ലാം എന്റെ ഉത്തരം ഇതാ. അവസാനമായി, ഞാൻ ഒരു ഫ്രഞ്ച് പാചക വിദഗ്ധ എന്ന നിലയിൽ ലെ കോർഡൻ ബ്ലൂവിൽ നിന്ന് ബിരുദം നേടിയ ആളാണ് . ഇത് പൂർണ്ണമായും എന്റെ ഒരു അഭിനിവേശത്തിന്റെ യാത്രയായിരുന്നു, ഇപ്പോൾ ഞാൻ എന്റെ ജീവിതത്തിൽ ഒരു പുതിയ വികാരം അനുഭവിക്കുകയാണ്.

ഈ കോഴ്‌സ് പൂർത്തിയാക്കുന്നതിനിടയിൽ ഞാൻ പലതവണ ഉപേക്ഷിക്കണമെന്ന് സത്യസന്ധമായി ചിന്തിച്ചു. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഞാൻ എത്രത്തോളം എത്തിയെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ധാരാളം പഠനങ്ങളുടെയും തിരിച്ചറിവുകളുടെയും കാലഘട്ടമായിരുന്നു ഇത്.. അതേ സമയം, ഇത് ഒരു തുടക്കം മാത്രമാണെന്ന് അറിഞ്ഞ് മുന്നോട്ട് നീങ്ങുന്നു. ഞാൻ ഇത് എന്റെ കരിയറായി എടുക്കുമോ എന്ന് ശരിക്കും അറിയില്ല. എന്നാൽ ഇത് എല്ലായ്പ്പോഴും എന്റെ ഒരു കഴിവാണ്, അതിന് ഞാൻ രൂപം നൽകിയിട്ടുണ്ട്. എന്റെ ഏകാന്തമായ വഴികളിൽ പോലും ശക്തമായി എന്റെ അരികിൽ നിന്ന എന്റെ മാതാപിതാക്കൾക്കും എന്റെ പ്രിയപ്പെട്ടവർക്കും നന്ദി.- കല്യാണി കുറിക്കുന്നു.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

തേവര കോളേജിൽ ഡിഗ്രി പൂർത്തിയാക്കിയ ശേഷമാണ് കല്യാണി പുറത്തേക്ക് പോയത്. നൃത്തത്തിൽ സജീവമാണെങ്കിലും അഭിനയത്തിലേക്ക് ഉടനൊന്നുമില്ലെന്നാണ് കല്യാണി പറയുന്നത്. ഇപ്പോൾ പഠനത്തിനാണ് താരപുത്രി പ്രാധാന്യം നൽകിയിരിക്കുന്നത്. മുൻപും നൃത്തവേദികളിലൂടെ ശ്രദ്ധേയയായ അന്നയ്‌ക്കൊപ്പം കല്യാണി നൃത്തം ചെയ്യുന്ന വിഡിയോകൾ ശ്രദ്ധേയമായിരുന്നു.

Story highlights- kalyani b nair graduated from london