മുഖം തിളങ്ങാൻ ഖുശ്ബുവിന്റെ പ്രകൃതിദത്ത മാർഗങ്ങൾ

June 22, 2023

സൗന്ദര്യ സംരക്ഷണത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നവരാണ് അഭിനേതാക്കൾ. പലരും ലളിതമായ ടിപ്‌സ് പങ്കുവയ്ക്കാറുമുണ്ട്. അക്കൂട്ടത്തിൽ മുൻനിരയിലുണ്ട് നടി ഖുശ്‌ബു. പ്രകൃതിദത്ത സൗന്ദര്യ സംരക്ഷണത്തിനാണ് ഖുശ്‌ബു മുൻഗണന നൽകുന്നത്. അതിനാൽ, ആരാധകർക്കായി ഖുശ്‌ബു പങ്കുവെച്ച മാര്ഗങ്ങള് ശ്രദ്ധനേടുകയാണ്.

താനുപയോഗിക്കുന്ന പ്രകൃതിദത്ത മാർഗങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് നടി. ചെറുപ്പത്തിൽ മക്കളെ കുളിപ്പിക്കുമ്പോൾ സോപ്പിനു പകരം ഉപയോഗിച്ചിരുന്ന സൗന്ദര്യക്കൂട്ടാണ്‌ ഖുശ്‌ബു ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്നത്. തൈര്, ഒരു നുള്ള് മഞ്ഞൾ, ഒരു സ്പൂൺ തേൻ, കടലമാവ്, കുങ്കുമപ്പൂവിന്റെ ഏതാനും നാരുകൾ ഇട്ടു തിളപ്പിച്ച പാൽ എന്നിവയാണ് ഖുശ്ബുവിന്റെ ഫേസ്‌പാക്കിലടങ്ങിയിരിക്കുന്നത്. വലിയ മാറ്റം ഇതിലൂടെ മുഖത്തിനുണ്ടായി എന്നും നടി പങ്കുവയ്ക്കുന്നുണ്ട്.

സിനിമാ പ്രേമികളുടെ പ്രിയനടിയാണ് ഖുശ്‌ബു. തമിഴിന് പുറമെ മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ഖുശ്‌ബു അവതരിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം,കുടുംബ വിശേഷങ്ങളും, സൗന്ദര്യ സംരക്ഷണ കൂട്ടുകളുമെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു അഭിനയ ജീവിതം തുടങ്ങിയത്. ‘തോടിസി ബേവഫായി’ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തതോടെ ഖുശ്‌ബു ശ്രദ്ധിക്കപ്പെട്ടു.

Read Also: പ്രണയവും പരിഭവവും പങ്കുവെച്ച് വയോധിക ദമ്പതികൾ; ഉള്ളുനിറയ്ക്കുന്ന കാഴ്ച

രജനികാന്ത്, കമലഹാസൻ, സത്യരാജ്,പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പമെല്ലാം ഖുശ്‌ബു വേഷമിട്ടിരുന്നു. തമിഴിലും മലയാളത്തിലും കന്നടയിലും സജീവമാണ് ഖുശ്‌ബു. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

സ്റ്റോറി