സൂചിയുടെ ദ്വാരത്തോളം പോലും വലിപ്പമില്ലാത്ത ബാഗുമായി ലൂയി വിറ്റൺ
ഫാഷൻ ലോകത്ത് ഏറെ മാറ്റങ്ങൾ കണ്ടിട്ടുള്ള മേഖലയാണ് ബാഗുകളുടേത്. ഫാഷന്റെ നിർവചനങ്ങൾ മാറുന്നതിനനുസരിച്ച് ബാഗിന്റെ വലിപ്പവും രൂപവുമൊക്കെ മാറിവരും. പക്ഷെ, വലിപ്പത്തിനനുസരിച്ച് വിലയിൽ മാറ്റമൊന്നും വരാറില്ല. ഉപയോഗിക്കാൻ സാധിക്കാത്ത, വെറുമൊരു ഫാഷൻ അടയാളമായി മാത്രം കയ്യിൽ വയ്ക്കാവുന്ന ബാഗുകൾക്കാണ് ബ്രാൻഡ് വില കൂടുതൽ ഈടാക്കാറുള്ളതും.
നിങ്ങൾ പതിവായി ഫാഷൻ വെബ്സൈറ്റുകളും ട്രെൻഡുകളും പിന്തുടരുന്ന ഒരാളാണെങ്കിൽ, ഹെർമിസ്, ജാക്വമസ് തുടങ്ങിയ ബ്രാൻഡുകൾ എങ്ങനെയാണ് അമിത വിലയ്ക്ക് ചെറിയ ഹാൻഡ്ബാഗുകൾ വിൽക്കുന്നതെന്ന് കാണാൻ സാധിക്കും. എന്നാൽ മൈക്രോസ്കോപ്പിൽ വെച്ചാൽ മാത്രം കാണാവുന്ന ഒരു ബാഗിനെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?എന്നാൽ, ഞെട്ടണ്ട. അങ്ങനെയൊരു ബാഗ് വിപണിയിലേക്ക് എത്തുകയാണ്.
ബിഗ് റെഡ് ബൂട്ടുകളുടെ ഉത്തരവാദിത്തമുള്ള ക്രിയേറ്റീവ് കൂട്ടായ്മയായ MSCHF അതിന്റെ മൈക്രോസ്കോപ്പിക് ഹാൻഡ്ബാഗ് അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുകയാണ്. ‘ബാഗ് 657 ബൈ 222 ബൈ 700 മൈക്രോമീറ്റർ അളവിലാണ് ഉള്ളത്., ഇത് ഒരു കടൽ ഉപ്പിനേക്കാൾ ചെറുതും സൂചിയുടെ കണ്ണിലൂടെ കടന്നുപോകാൻ പാകത്തിൽ ഇടുങ്ങിയതുമാകുന്നു’ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രമുഖ ഫാഷൻ ബ്രാൻഡായ ലൂയിസ് വിറ്റൺ ആണ് ഈ ബാഗ് വിപണിയിൽ എത്തിക്കുന്നത്.
Story highlights- Louis Vuitton bag that is actually smaller than the eye of a needle