വടിവേലുവിന്റെ വില്ലനായി ഫഹദ് ഫാസിൽ- ‘മാമന്നൻ’ ട്രെയ്‌ലർ

June 17, 2023

ഉദയനിധി സ്റ്റാലിനും വടിവേലുവും ഒന്നിക്കുന്ന പുതിയ ചിത്രമാണ് മാമന്നൻ. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ്, ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഫഹദ് ഫാസിൽ ചിത്രത്തിൽ വില്ലനായാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ എത്തി. കൂടാതെ ചിത്രം 2023 ജൂൺ 29ന് റിലീസ് ചെയ്യുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ എം ഷെങ്കാബാഗ് മൂർത്തിയും ആർ അർജുൻ ദുരൈയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ എ ആർ റഹ്മാൻ ആണ്.

‘മാമന്നൻ’ ഒരു സാമൂഹിക-രാഷ്ട്രീയ ചിത്രമായാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ ഉദയനിധി സ്റ്റാലിനും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫഹദ് ഫാസിൽ പ്രതിനായക വേഷം അവതരിപ്പിക്കുന്നു, രാഷ്ട്രീയക്കാരനും ഉദയനിധി സ്റ്റാലിന്റെ കഥാപാത്രത്തിന്റെ പിതാവുമായി വടിവേലു ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.

Read also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

മലയാളത്തിൽ ഒട്ടേറെ വിജയങ്ങൾ കൈവരിച്ച ഫഹദ് ഫാസിൽലിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ അന്യഭാഷാ ചിത്രം പുഷ്പയാണ്. ചിത്രത്തിനൊപ്പം ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. കമൽ ഹാസൻ നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പവും താരം അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ മാലിക് ആണ് ഫഹദിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത്. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മലയൻകുഞ്ഞാണ് മലയാളത്തിൽ റിലീസിനൊരുങ്ങുന്ന ഫഹദ് ചിത്രം.

Story highlights- mamannan movie trailer release