അവിശ്വസനീയമായ മികവ്- റെയിൽവേ സ്റ്റേഷൻ പരിസരത്ത് സാരംഗി വായിച്ച് ഉപജീവനം നടത്തുന്ന യുവാവ്- വിഡിയോ

June 9, 2023

ചിലർ പരിശ്രമത്തിലൂടെ കഴിവുകൾ ആർജ്ജിച്ചെടുക്കുന്നു, ചിലർക്ക് സ്വായത്തമായ കഴിവുകൾ ഉണ്ടാകും. ജന്മസിദ്ധമായ കഴിവുകൾക്ക് ഒരു പ്രത്യേകതയുണ്ട്. കഴിവുള്ളയാൾക്ക് അതെത്ര മനോഹരമാണെന്നു അറിയില്ലായിരിക്കും. അനായാസമായി അവർ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് അത്ഭുതമാണെന്നും അവർ അറിയാൻ സാധ്യത കുറവാണ്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു കലാകാരനാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

അനായാസമായി സാരംഗിയിൽ മനോഹരമായി ഈണം മീട്ടുകയാണ് യുവാവ്. വേദിയിലോ ഏതെങ്കിലും സദസിലോ അല്ല യുവാവ് സാരംഗി മീട്ടുന്നത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ആണ്. അമിത് ആനന്ദ് ബിവൽക്കർ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ യുവാവിന്റെ ശ്രുതിമധുരമായ പ്രകടനം ആളുകളുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.

Read Also: ഓപ്പറേഷൻ വിജയകരമായി; അപകടത്തിൽ പരിക്കേറ്റ മഹേഷിന്റെ ആരോഗ്യനില പങ്കുവെച്ച് ബിനീഷ് ബാസ്റ്റിൻ

“പ്രശസ്ത ശാസ്ത്ര സംഗീത ഇതിഹാസം ശ്രീമതി അശ്വിനി ഭിഡെ എടുത്ത വിഡിയോ. – ട്രെയിനിൽ നിന്ന് ഇറങ്ങിയ ശേഷം ഈ കഴിവുള്ള പയ്യൻ സാരംഗിയുടെ പ്രാദേശിക വകഭേദം വായിക്കുന്നത് കേട്ട് ഒപ്പം പാടുന്നത് അവരാണ്.’ -അടിക്കുറിപ്പ് ഇങ്ങനെയാണ്. വളരെയധികം ആളുകൾ ഈ കലാകാരന് പിന്തുണയുമായി എത്തി.

Story highlights- man playing the sarangi at a railway station