‘എന്റെ കൊച്ചുമുതലാളി..’- പാട്ടുവേദിയിൽ പൊട്ടിച്ചിരി നിറച്ച് ഒരു കുഞ്ഞു കറുത്തമ്മ

June 20, 2023

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ . മൂന്നു സീസണുകളായി ഈ ജന പിന്തുണ തന്നെയാണ് ഈ പ്രോഗ്രാമിന്റെ വിജയവും. ഒരു പറ്റം കുട്ടി കലാകാരന്മാരിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുമ്പോൾ കുടുംബസദസുകളെ പൊട്ടിചിരിപ്പിക്കുവാനും ആസ്വദിപ്പിക്കുവാനും വേണ്ടുന്നതൊക്കെ ഇതിലുണ്ട്.

കുറുമ്പും കുസൃതിയുമായി വേദിയിലെത്തിയ മേധാ മെഹർ എന്ന ഏവരുടെയും പ്രിയപ്പെട്ട മേധക്കുട്ടിയാണ് ഇത്തവണ വിധികർത്താക്കളെ പൊട്ടിച്ചിരിപ്പിച്ചത്. ‘കടലിനക്കരെ പോണോരെ..’ എന്ന പാട്ടുമായാണ് മേധ എത്തിയത്. അതോടൊപ്പം ചെമ്മീൻ എന്ന സിനിമയെക്കുറിച്ചും വിശദമായി പഠിച്ചിട്ടായിരുന്നു ഈ മിടുക്കിയുടെ വരവ്. ‘എന്റെ കൊച്ചുമുതലാളി..’ എന്ന ഹിറ്റ് ഡയലോഗും പറഞ്ഞ് എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു ഈ കുഞ്ഞു മിടുക്കി.

വിധികർത്താക്കളെയും അവതാരകരെയും ഒരുപോലെ മുട്ടുമടക്കിക്കുകയാണ് കൊച്ചു മിടുക്കി മേധാ മെഹർ. പാട്ടിനു ശേഷം വിധി പറയുമ്പോളാണ് വിധികർത്താക്കളുടെ കുറുമ്പു നിറഞ്ഞ ചോദ്യങ്ങളെ അതിലും കുറുമ്പ നിറഞ്ഞ ഉത്തരം കൊണ്ട് മേധ ഞെട്ടിച്ചത്.

Read Also: പാട്ടോളം തന്നെ മധുരം ഈ പ്രവൃത്തി; ജൂനിയർ ഗായികയ്ക്ക് വരികൾ മാറി, ഒപ്പം പാടി ശരിയാക്കി കൊടുത്ത് കെ എസ് ചിത്ര

കുട്ടിപ്പാട്ടുകാരുടെ ആലാപന മികവിനാൽ സമ്പന്നമാണ് ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 3യുടെ വേദി. മനം നിറയ്ക്കുന്ന പാട്ടിനാലും കുരുന്നുകളുടെ കുറുമ്പ് നിറഞ്ഞ സംസാരത്തിനാലും പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട പരിപാടിയാണ് ടോപ് സിംഗർ. കുടുംബ സദസുകളുടെ വൈകുന്നേരങ്ങളെ സംഗീതസാന്ദ്രമാക്കാൻ കഴിഞ്ഞ മൂന്നു സീസണുകളായി ടോപ് സിംഗറിന് സാധിക്കുന്നുണ്ട്.

Story highlights- medha mehar as karuthamma