നർത്തന ഭാവങ്ങളിൽ അഴകോടെ മീനാക്ഷി ദിലീപ്- വിഡിയോ

June 23, 2023

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി സമൂഹമാധ്യമങ്ങളിൽ താരമാണ്. നടി നമിത പ്രമോദ്, നാദിർഷയുടെ മകൾ അയിഷ തുടങ്ങിയവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലെല്ലാം താരമാകുന്നത് മീനാക്ഷിയാണ്. അടുത്തിടെ നാദിർഷയുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത മീനാക്ഷിയുടെ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. ആയിഷയുടെ സംഗീത് ചടങ്ങിൽ നൃത്തവുമായി വിസ്മയിപ്പിച്ചിരുന്നു മീനാക്ഷി. ഇപ്പോഴിതാ, മനോഹരമായ നൃത്തവിഡിയോ പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി.

ഒരു ഹിറ്റ് ഹിന്ദി ഗാനത്തിനാണ് അതിമനോഹരമായി മീനാക്ഷി ചുവടുവയ്ക്കുന്നത്. അതേസമയം, മീനാക്ഷിയുടെ വിശേഷങ്ങൾ സുഹൃത്തുകളിലൂടെയാണ് അധികവും പുറത്തെത്തുന്നത്. മീനാക്ഷിയും ചലച്ചിത്രതാരം നമിത പ്രമോദും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുടേയും വിശേഷങ്ങള്‍ പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. മികച്ച നര്‍ത്തകര്‍ കൂടിയാണ് ഇരുവരും.

Read also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

അതേസമയം, മീനാക്ഷിയുടെ വിശേഷങ്ങള്‍ക്കും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. പൊതുവേ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധനേടാറുണ്ട്. നൃത്തവിഡിയോകളിലൂടെയാണ് പൊതുവെ മീനാക്ഷി താരമാകാറുള്ളത്.

Story highlights- meenakshi dileep viral dance video