എന്റെ ആദ്യ സിനിമയിലെ പ്രിയപ്പെട്ട നിമിഷങ്ങളിലേക്ക് ഒരു നൊസ്റ്റാൾജിക് യാത്ര- വിഡിയോ പങ്കുവെച്ച് നദിയ മൊയ്തു

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് എന്നും പ്രിയങ്കരിയായി മാറിയ നടിയാണ് നദിയ മൊയ്തു. പിന്നീട് എൺപതുകളിലെ താരമായി മാറി നടി. വിവിധഭാഷകളിൽ മികവാർന്ന വേഷങ്ങൾ അവതരിപ്പിച്ച നദിയ മൊയ്തു വിവാഹശേഷം ഒരു ഇടവേളയെടുത്തിട്ടാണ് വീണ്ടും സിനിമയിലേക്ക് എത്തിയത്. വര്ഷങ്ങൾക്ക്‌ശേഷവും നദിയയുടെ രൂപം മാറിയിട്ടില്ല.
ഇപ്പോഴിതാ, ആദ്യ സിനിമയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടി. ‘വളയം എന്റെ കണ്ണിൽ പെട്ടു, എന്റെ ആദ്യ സിനിമയിലെ പ്രിയപ്പെട്ട നിമിഷങ്ങളിലേക്ക് ഒരു നൊസ്റ്റാൾജിക് യാത്ര’ എന്ന കുറിപ്പിനൊപ്പമാണ് നടി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ബോട്ട് ഓടിക്കുന്ന വിഡിയോ ആണ് നദിയ പങ്കുവെച്ചിരിക്കുന്നത്.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കെല്ലാം ഒപ്പം അഭിനയിച്ച നടിയാണ് നദിയ മൊയ്തു. ‘ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’, ‘വധു ഡോക്ടറാണ്’ എന്നിവ നദിയയുടെ ജനപ്രിയ ചിത്രങ്ങളാണ് . മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നദിയ മൊയ്ദു പ്രവർത്തിച്ചിട്ടുണ്ട്. ‘നീരാളി’ എന്ന ചിത്രത്തിൽ മോഹന്ലാലിനൊപ്പമാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. കീർത്തി സുരേഷ് നായികയാകുന്ന ‘മിസ് ഇന്ത്യ’യാണ് നടി ഏറ്റവും ഒടുവിൽ വേഷമിട്ട ചിത്രം.
Story highlights- nadiya moithu about her first movie