നസ്‌ലിൻ നായകനായെത്തുന്നു; ’18 പ്ലസ്’ പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവർത്തകർ

June 7, 2023

തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് നസ്‌ലിൻ. ഒട്ടേറെ ചിത്രങ്ങളുമായി സജീവമാകുന്ന നസ്‌ലിൻ ഇപ്പോഴിതാ, അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ’18 പ്ലസ്’-ൽ നായകനായി എത്തുകയാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം പോളിടെക്നിക് കോളേജിന് മുന്നിൽ അണിനിരക്കുന്ന ഒരു പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ജോ ആൻഡ് ജോ എന്ന ഹിറ്റ് ചിത്രത്തിനുശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഫലൂഡ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ജി പ്രജിത്, ഡോ: ജിനി കെ ഗോപിനാഥ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

നസ്‌ലിൻ മുഴുനീള നായക വേഷം ചെയ്യുന്ന ആദ്യ ചിത്രം ആയിരിക്കും’18 പ്ലസ്’. ജോ ആൻഡ് ജോ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനൊപ്പം അതിലെ പ്രധാന താരങ്ങളും ഒരുമിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. നസ്‌ലിനെ കൂടാതെ മാത്യു തോമസ്, ബിനു പപ്പു,രാജേഷ് മാധവൻ, നിഖില വിമൽ,
മീനാക്ഷി ദിനേശ്, സാഫ് ബ്രോസ്, മനോജ് കെ യു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.പ്രണയവും സൗഹൃദവും തമാശയും ഇടകലർത്തിയ ഒരു റൊമാന്റിക് കോമഡി എന്റർടൈനറാണ് ’18 പ്ലസ്’.

read Also: കുടുംബസമേതം പിറന്നാൾ ആഘോഷമാക്കി റഹ്മാൻ- വിഡിയോ

ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവഹിക്കുന്നു. തിരക്കഥ സംഭാഷണം എഡിജെ രവീഷ് നാഥ്. എഡിറ്റർ ചമൻ ചാക്കോ, സംഗീതം, ക്രിസ്റ്റോ സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രജീവൻ അബ്ദുൽ ബഷീർ, കോസ്റ്റ്യൂം സുജിത്ത് സി എസ്, മേക്കപ്പ് സിനൂപ് രാജ്, സൗണ്ട് മിക്സിങ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ ധനേസൻ, എസ് എഫ്എക്സ് സിങ്ക് സിനിമ, സ്റ്റിൽസ് അർജുൻ സുരേഷ്, പബ്ലിസിറ്റി യെല്ലോ ടൂത്ത്സ്. ഐക്കൺ സിനിമാസ് ആണ് ചിത്രത്തിന്റെ വിതരണം. പി ആർ ഓ മഞ്ജു ഗോപിനാഥ്.

Story highlights- Naslen next movie 18 plus announced