86 കിലോയിൽ നിന്നും 57 കിലോയിലേക്ക്- ഗംഭീര മേക്കോവർ വിഡിയോ പങ്കുവെച്ച് നടി പാർവതി കൃഷ്ണ

June 23, 2023

ടെലിവിഷൻ അവതാരക, അഭിനേത്രി എന്നീ നിലകളിലൊക്കെ ശ്രദ്ധനേടിയ താരമാണ് പാർവതി കൃഷ്ണ. മകന്റെ വിശേഷങ്ങളാണ് ഇപ്പോൾ അധികവും പാർവതി പങ്കുവയ്ക്കാറുള്ളത്. അമ്മയെപ്പോലെ മകൻ അച്ചുക്കുട്ടനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഇപ്പോഴിതാ, പ്രസവശേഷമുണ്ടായ ശാരീരിക മാറ്റങ്ങളിൽ നിന്നും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി. മേക്കോവർ വിഡിയോ പാർവതി പങ്കുവെച്ചിട്ടുണ്ട്.

ഗര്ഭിണിയാകുംവരെ പരമാവധി 57 കിലോയിൽ നിന്നിരുന്ന പാർവതി, അതിനുശേഷം 87 കിലോയിലേക്ക് എത്തിയതായി വിഡിയോയിൽ പറയുന്നു. പ്രസവശേഷവും ശാരീരിക മാറ്റങ്ങളുടെ ഭാഗമായി അതേ തൂക്കമാണ് നിലനിന്നത്. എന്നാൽ, ഫിറ്റ്നസ് ട്രീറ്റ്മെന്റ് നടത്തി വീണ്ടും 57 കിലോയിലേക്ക് പാർവതി എത്തി. അതിൽ താൻ വളരെയധികം അഭിമാനിക്കുന്നുണ്ടെന്നു നടി വിഡിയോയിൽ പറയുന്നു.

Read Also: മുഖം തിളങ്ങാൻ ഖുശ്ബുവിന്റെ പ്രകൃതിദത്ത മാർഗങ്ങൾ

അതേസമയം, ഈശ്വരൻ സാക്ഷിയായി എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് പാർവതി കൃഷ്ണ ശ്രദ്ധനേടിയത്. ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ സീരിയൽ ആയിരുന്നു ഈശ്വരൻ സാക്ഷിയായി. പിന്നീട്, ഒട്ടേറെ ഷോകളിൽ അവതാരകയായി പാർവതിയെ ആളുകൾക്ക് പരിചിതമാണ്. മാലിക് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം അവതരിപ്പിച്ചിരുന്നു നടി.

Story highlights- parvathy krishna’s weight loss journey