പൊലീസ് സ്റ്റേഷൻ സന്ദർശിക്കാൻ കൂട്ടുകാർക്കൊപ്പം സ്‌കൂളിൽ നിന്നെത്തി; കാത്തിരുന്നത് നഷ്‌ടമായ സൈക്കിൾ
കേരള പൊലീസിന്റെ കരുതലിന്റെയും നന്മയുടെയും നിരവധി വാർത്തകൾ സോഷ്യൽ ഇടങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ, ഒരു കൗതുകത്തിലൂടെ ശ്രദ്ധനേടുകയാണ് പൊലീസ്. സ്കൂളിൽ നിന്നും പോലീസ് സ്റ്റേഷൻ സന്ദർശിക്കാൻ എത്തിയ യുവൻദേവിന് തിരിച്ചു കിട്ടിയത് പത്ത് ദിവസം മുൻപ് നഷ്ടപ്പെട്ട തന്റെ സൈക്കിൾ. കേരള പൊലീസ് തന്നെയാണ് കുറിപ്പും ചിത്രവും പങ്കുവെച്ചത്.
കുറിപ്പ്;
സ്കൂളിൽ നിന്നും പോലീസ് സ്റ്റേഷൻ സന്ദർശിക്കാൻ എത്തിയ യുവൻദേവിന് തിരിച്ചു കിട്ടിയത് പത്ത് ദിവസം മുൻപ് നഷ്ടപ്പെട്ട തന്റെ സൈക്കിൾ. കേരള പൊലീസ് തന്നെയാണ് കുറിപ്പും ചിത്രവും പങ്കുവെച്ചത്.
ലഹരിവിരുദ്ധ ദിനത്തിൽ നല്ലളം എൽപി സ്കൂളിൽ നിന്നും കുട്ടികളെ പോലീസ് സ്റ്റേഷൻ സന്ദർശിക്കാൻ കൊണ്ടുപോയതാണ് ഈ നാലാം ക്ലാസുകാരനു തുണയായത്. കഴിഞ്ഞ 16ന് ക്ലാസ്സ് കഴിഞ്ഞു പോകുമ്പോൾ യുവൻദേവ് സൈക്കിൾ എടുക്കാൻ മറന്നു.
Read Also: ലഹരിക്കെതിരെ നമുക്ക് ഒരുമിച്ചു പോരാടാം- നിയമപരമായി നേരിടാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് കേരളാ പൊലീസ്
സ്കൂളിലേക്കുള്ള വഴിയിലായിരുന്നു സൈക്കിൾ നിർത്തിയിരുന്നത്. സ്കൂൾ വളപ്പിൽ ആകും എന്ന് കരുതി രക്ഷിതാക്കൾ അതത്ര കാര്യമാക്കിയില്ല. പിന്നീട് സ്കൂൾ വളപ്പിൽ നോക്കിയെങ്കിലും സൈക്കിൾ കണ്ടെത്താനായില്ല. സ്കൂളിലേക്കുള്ള വഴിയിൽ കുഞ്ഞു സൈക്കിൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നൈറ്റ് പട്രോളിംഗ് ഉദ്യോഗസ്ഥർ അത് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ സൂക്ഷിച്ചുവരികയായിരുന്നു. സൈക്കിൾ എങ്ങനെ നഷ്ടപ്പെട്ടു എന്നതിൽ വ്യക്തതയില്ലാത്തതിനാൽ യുവൻദേവിന്റെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നില്ല. സഹപാഠികൾക്ക് ഒപ്പം നല്ലളം സ്റ്റേഷൻ സന്ദർശിക്കുന്നതിനിടെ തന്റെ സൈക്കിൾ നഷ്ടപ്പെട്ട കാര്യം യുവൻദേവ് പോലീസിനോട് സൂചിപ്പിച്ചു. ഉദ്യോഗസ്ഥർ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സൈക്കിൾ യുവൻദേവിന് കാണിച്ചുകൊടുത്തു. അത് യുവൻദേവിന്റേതാണെന്നു വ്യക്തമായതോടെ അധ്യാപകരുടെ സാന്നിധ്യത്തിൽ സൈക്കിൾ കൈമാറി.
Story highlights- police heartwarming post