‘അസുഖം വന്നിട്ട് ഇത് 11-ാം ദിവസം, എല്ലാ ഊർജവും നഷ്ടമായി’- രചന നാരായണൻകുട്ടി

June 19, 2023

മലയാള സിനിമയിൽ നർത്തകിമാരായ ഒട്ടേറെ നായികമാരുണ്ട്. നൃത്തവേദികളിലെ മികവുമായി വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് രചന നാരായണൻകുട്ടി. സിനിമയിൽ സജീവമായപ്പോഴും നൃത്തമെന്ന വരദാനത്തെ രചന കൈവിട്ടില്ല. രചനയുടെ തുടക്കം നാടകവേദികളിൽ ആയിരുന്നു. ഇപ്പോഴിതാ, വീണ്ടും നാടകവേദികളിൽ സജീവമാകാൻ ഒരുങ്ങിയ സമയത്ത് അസുഖബാധിതയായിരിക്കുകയാണ് നടി. ഡെങ്കിപ്പനിയാണ് നടിയെ ബാധിച്ചത്. ആശുപത്രിയിൽ നിന്നുള്ള ചിത്രവും കുറിപ്പും പങ്കുവെച്ചിട്ടുണ്ട് രചന.

‘എനിക്ക് അസുഖം വന്നിട്ട് ഇത് 11-ാം ദിവസമാണ്! 90 ശതമാനം വീണ്ടെടുത്തെങ്കിലും ഞാൻ ഇപ്പോഴും റിക്കവറി മോഡിലാണ് എന്ന് പറയണം! അതെ… ഡെങ്കി ഒരു വില്ലനാണ്… നിങ്ങളുടെ എല്ലാ ഊർജവും ഊറ്റിയെടുക്കുന്ന വില്ലനാണ്…അതുകൊണ്ട് പ്രിയരേ…. ദയവായി സ്വയം ശ്രദ്ധിക്കുക… ദയവായി നിങ്ങളുടെ രക്തത്തിൽ പ്ലേറ്റ്ലറ്റ്സിന്റെ എണ്ണം കുറയ്ക്കാൻ അനുവദിക്കരുത്… ധാരാളം വെള്ളം കുടിക്കുക, നല്ല ഭക്ഷണം കഴിക്കുക, ഇത് രക്തത്തിന്റെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു (എനിക്കറിയാം ഇത് കഠിനമാണെന്ന് എനിക്കറിയാം) എന്റെ കഥ വളരെ നീണ്ടതാണ്, അതിനാൽ വിവരിക്കുന്നില്ല! പക്ഷേ… ഇത് വളരെ പ്രധാനമാണ്… ഡെങ്കിപ്പനി പലരുടെയും ജീവൻ അപഹരിക്കുന്നു… അതിനാൽ ദയവായി ശ്രദ്ധിക്കുക..
കോളുകളിലൂടെയും ഡിഎമ്മുകളിലൂടെയും നൽകുന്ന ആശങ്കയ്ക്കും പിന്തുണയ്ക്കും നന്ദി. ലോകമെമ്പാടുമുള്ള ആളുകൾ എന്നെ വളരെയധികം സ്നേഹിക്കുന്നതിൽ ഞാൻ നന്ദിയുള്ളവനാണ്..ഈ മാസം 9 ന് എനിക്ക് അസുഖം വന്നപ്പോൾ എടുത്തതാണ് ഈ ചിത്രങ്ങൾ.. നിങ്ങൾ ഇവിടെ കാണുന്ന പുഞ്ചിരിയും സന്തോഷവും വെറും ഫോട്ടോ നിമിത്തം മാത്രമാണ്. ! സ്ഥിതി സന്തോഷകരമല്ല.’ രചന കുറിക്കുന്നു.

‘ലക്കി സ്റ്റാർ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് രചന സിനിമ പ്രേമികൾക്ക് സുപരിചിതയായത്. ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് താരം വേഷമിട്ടത്. പിന്നീട് ആമേൻ, പുണ്യാളൻ അഗർബത്തീസ്, തിങ്കൾ മുതൽ വെള്ളിവരെ, ലൈഫ് ഓഫ് ജോസുകുട്ടി, പുതിയ നിയമം തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം ചെറുതും വലുതുമായ വേഷങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്.

Read also: പാട്ടോളം തന്നെ മധുരം ഈ പ്രവൃത്തി; ജൂനിയർ ഗായികയ്ക്ക് വരികൾ മാറി, ഒപ്പം പാടി ശരിയാക്കി കൊടുത്ത് കെ എസ് ചിത്ര

അവതാരക, റേഡിയോ ജോക്കി, അദ്ധ്യാപിക തുടങ്ങിയ മേഖലകളിലും രചന പ്രവർത്തിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ഡാൻസറായും അറിയപ്പെടുന്ന താരമാണ് രചന നാരായൺകുട്ടി. തൃശൂർ സ്വദേശിയായ രചന ഓട്ടൻതുള്ളൽ, കഥകളി, നൃത്തം തുടങ്ങിയവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

Story highlights- rachana narayanankutty about her sickness