‘രഞ്ജിതമേ’ ഗാനത്തിന് തകർപ്പൻ ചുവടുകളുമായി കുരുന്ന്; വിഡിയോ പങ്കുവെച്ച് രശ്‌മിക മന്ദാന

June 27, 2023

നൃത്ത വിഡിയോകൾ ഇന്റർനെറ്റിൽ ധാരാളമായി ശ്രദ്ധനേടാറുണ്ട്. എന്നാൽ, അതിൽ ചിലതുമാത്രം കൗതുകമുണർത്തുകയും ആളുകളുടെ താൽപ്പര്യം നേടുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു വിഡിയോ ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരിക്കുകയാണ്. ദളപതി വിജയ്‌യുടെ ‘വാരിസ് ‘ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് ഒരു കുരുന്ന് ചുവടുവയ്ക്കുന്ന വിഡിയോയാണ് ശ്രദ്ധേയമാകുന്നത്.

ഒരു വിവാഹ വിരുന്നിൽ പങ്കെടുക്കുന്നതിനിടെ ഏതാനും യുവാക്കൾക്കൊപ്പമാണ് ഒരു കുഞ്ഞു മിടുക്കൻ ചുവടുവയ്ക്കുന്നത്. അനായാസമായാണ് ഈ ചുവടുകൾ കുഞ്ഞ് ചെയ്യുന്നത്. വിഡിയോ രശ്‌മിക മന്ദാനയും പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, ‘വാരിസ്’ ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ്.ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ.എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Story highlights- ‘Ranjithame’ recreation video by a toddler impresses Rashmika