ചെറുപ്പക്കാരിലെ സന്ധിവേദനയുടെ കാരണങ്ങൾ

June 9, 2023

പ്രായമായവരിൽ സന്ധിവേദന ഒരു സാധാരണ കാര്യമാണ്. എല്ലുകളുടെ ബലം പ്രായമാകുമ്പോൾ കുറഞ്ഞു വരും. ഇത് സന്ധികളിൽ വേദന സൃഷ്ടിക്കും. കാൽമുട്ടിനും, കൈമുട്ടിനും കയ്യുടെ കുഴയ്ക്കുമെല്ലാം ഇത്തരത്തിൽ വേദന വരും. പരിക്കുകൾ മൂലവും ഇങ്ങനെ വേദനയുണ്ടാകും.

ഇപ്പോൾ പക്ഷെ ചെറുപ്പക്കാരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. അതിന്റെ കാരണം വിറ്റാമിൻ ഡിയുടെ അഭാവമാകാം. എല്ലുകൾക്ക് ബലം നൽകുന്നത് വിറ്റാമിൻ ഡി ആണ്. ഈ വിറ്റാമിൻ കുറയുന്നത് ജീവിത ശൈലി കാരണമാണ്.

സൂര്യപ്രകാശത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് വിറ്റാമിൻ ഡി ലഭിക്കുന്നത്. ഇന്ന് എ സി റൂമുകളിൽ ജോലി ചെയ്യുന്നവർക്ക് ആണ് ഇത്തരത്തിൽ വേദനകൾ. ജോലി കഴിഞ്ഞിറങ്ങുന്നത് രാത്രി സമയത്തുമായിരിക്കും. അല്ലെങ്കിൽ തന്നെ സാധാരണ ജോലി സമയം കഴിയുമ്പോൾ വെയിലാറും.

Read also: ഓപ്പറേഷൻ വിജയകരമായി; അപകടത്തിൽ പരിക്കേറ്റ മഹേഷിന്റെ ആരോഗ്യനില പങ്കുവെച്ച് ബിനീഷ് ബാസ്റ്റിൻ

അതിനാൽ ഭക്ഷണത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. പശുവിന്റെ പാൽ, ഓറഞ്ച്, മുട്ടയുടെ മഞ്ഞ ഇവയൊക്കെ വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കും. അതിനൊപ്പം രാവിലെയോ വൈകിട്ടോ വെയിലത്ത് നടക്കുന്നതും നന്നായിരിക്കും.

Story highlights- Reasons of joint pain