‘റിബ് ഐ സ്റ്റീക്ക്’ ഉണ്ടാക്കാൻ ഷെഫ് പഠിപ്പിച്ചപ്പോൾ- വിഡിയോ പങ്കുവെച്ച് നമിത പ്രമോദ്

June 25, 2023

മിനിസ്‌ക്രീനിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചുവടുവെച്ച നടിയാണ് നമിത പ്രമോദ്. ‘ട്രാഫിക്കി’ൽ ശ്രദ്ധേയ വേഷമായിരുന്നുവെങ്കിലും നായികയായി അരങ്ങേറിയത് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ്. പുതിയ തീരങ്ങളിൽ തനി സാധാരണക്കാരിയുടെ വേഷത്തിലാണ് നമിത എത്തിയത്. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. പ്രൊഫസർ ഡിങ്കൻ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്.

അഭിനയത്തിനൊപ്പം ബിസിനസിലേക്കും എത്തിയിരിക്കുകയാണ് നടി.അഭിനയത്തിനൊപ്പം ബിസിനസിലേക്കും എത്തിയിരിക്കുകയാണ് നടി. സമ്മർ ടൗൺ കഫേ എന്ന പേരിൽ റെസ്റ്റോറന്റും ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ, കഫെയിൽ പാചകം പഠിക്കുകയാണ് നടി. ‘റിബ് ഐ സ്റ്റീക്ക്’ എങ്ങനെ നിർമ്മിക്കാമെന്ന് ഷെഫ് നിങ്ങളെ പഠിപ്പിക്കുമ്പോൾ.. പഠന കഴിവുകൾ’- എന്നാണ് നടി വിഡിയോയ്‌ക്കൊപ്പം കുറിക്കുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായ നമിത പ്രമോദ് ഇടയ്ക്ക് നൃത്തവിഡിയോകളും പങ്കുവയ്ക്കാറുണ്ട്. നൃത്ത വിഡിയോകൾക്ക് പുറമെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം നമിത പങ്കുവയ്ക്കാറുണ്ട്.

read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

മലയാള സിനിമയിലെ യുവനടിമാരിൽ മുൻ നിരയിലുണ്ട് നമിത പ്രമോദ്. ‘അൽ മല്ലു’വാണ് നമിതയുടേതായി തിയേറ്ററുകളിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നവാഗതനായ ഫാരിസ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Story highlights- rib eye steak video