ഉയരം കൂടിയാലും മാലിന്യം വലിച്ചെറിയപ്പെടുന്നു- മാലിന്യ കൂമ്പാരങ്ങൾ നിറഞ്ഞ എവറസ്റ്റ് കൊടുമുടി

June 11, 2023

യാത്രകളെ പ്രണയിക്കുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ്, സന്ദർശിക്കുന്ന ഇടങ്ങൾ എങ്ങനെയാണോ അതുപോലെ തന്നെ പരിപാലിക്കണം എന്നത്. അത് ഇന്ത്യയിലായാലും പുറത്തായാലും, നമ്മുടെ കടമ പാരിസ്ഥിതിക സന്തുലിതാവസ്ഥ കൈവരിക്കുക എന്നതാണ്. എന്നാൽ, മനുഷ്യൻ അത്തരം ഉത്തരവാദിത്തങ്ങളിൽ ഉദാസീനത കാണിക്കുന്നതിന്റെ പ്രധാന പ്രതിസന്ധി നേരിടുകയാണ് എവറസ്റ്റ് കൊടുമുടി. മാലിന്യങ്ങളാൽ മൂടപ്പെടുകയാണ് ഉയരങ്ങളിലെ ഈ സ്വപ്നഭൂമി.

എവറസ്റ്റ് കൊടുമുടിയിൽ പർവതാരോഹകർക്ക് വലിയ സ്വാധീനമുണ്ട്,അവിടം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അവരിൽ നിക്ഷിപ്തമാണ്. എന്നിരുന്നാലും, സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വിഡിയോ ഹൃദയഭേദകമായ സാഹചര്യം കാണിക്കുന്നു. എവറസ്റ്റിലെ ക്യാമ്പിൽ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നത് കാണിക്കുന്ന ഹൃദയഭേദകമായ വിഡിയോ ഐഎഎസ് ഓഫീസർ സുപ്രിയ സാഹു പങ്കുവെച്ചു. പർവതാരോഹകരിൽ ഒരാളാണ് വിഡിയോ റെക്കോർഡ് ചെയ്തതെന്ന് തോന്നുന്നു. “മനുഷ്യർ എവറസ്റ്റ് കൊടുമുടി പോലും അവരുടെ മാലിന്യങ്ങളും പ്ലാസ്റ്റിക്കും വലിച്ചെറിയുന്നതിൽ നിന്ന് ഒഴിവാക്കാത്തപ്പോൾ. ശരിക്കും ഹൃദയഭേദകമാണ്’ – വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ.

Read Also: ‘എല്ലാവരുടെയും പ്രാർത്ഥനയ്ക്ക് നന്ദി, കുഴപ്പങ്ങളൊന്നുമില്ല’- ആശുപത്രിവിട്ട് ബിനു അടിമാലി

ഉയരം കൂടിയിട്ടും അവസ്ഥ ഇതാണല്ലോ എന്ന ആശങ്കയാണ് എല്ലാവരും പങ്കുവെച്ചത്. ഒരു ഉപയോക്താവ് പോസ്റ്റിന്റെ തീയതി രേഖപ്പെടുത്തി, മെയ് 29, എവറസ്റ്റ് കീഴടക്കിയ പ്രശസ്തനായ ടെൻസിംഗ് നോർഗെയുടെ പ്രത്യേക ദിവസമാണിതെന്ന് ചൂണ്ടിക്കാട്ടി. കൃത്യം 70 വർഷം മുമ്പ് ടെൻസിൻ നോർഗെയും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കീഴടക്കിയ ആദ്യ മനുഷ്യരായി. കെട്ടുകഥയായ കൊടുമുടിയെ കീഴടക്കിയ രണ്ട് പേർ അതിന്റെ നിലവിലെ അവസ്ഥയിൽ വിലപിക്കുമെന്ന് ഉപയോക്താവ് കുറിക്കുന്നു.

Story highlights- Shocking video of plastic waste on Everest