‘ഞാൻ ഇനി അഖിലിന്റെ കയ്യിൽ നിന്നും ചിലതൊക്കെ പഠിക്കാൻ തീരുമാനിച്ചു’- ശ്രീനിവാസന്റെ ഫോൺ സംഭാഷണം പങ്കുവെച്ച് അഖിൽ സത്യൻ
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ഒരുക്കുന്ന ഫഹദ് ഫാസിലിന്റെ ‘പാച്ചുവും അത്ഭുത വിളക്കും’ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിൽ നായികയായി എത്തിയത് അഞ്ജന ജയപ്രകാശ് ആണ്. ഇപ്പോഴിതാ, സിനിമയെക്കുറിച്ചുള്ള നടൻ ശ്രീനിവാസന്റെ അഭിപ്രായം പങ്കുവയ്ക്കുകയാണ് സംവിധായകൻ അഖിൽ സത്യൻ.
‘പാച്ചു കണ്ടു. കലക്കി ! മൈന്യൂട് ഇമോഷൻസ് ഇങ്ങനെ ക്യാപ്ച്ചർ ചെയ്ത സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. പാച്ചു – ഹംസധ്വനി റിലേഷൻഷിപ്പ് എല്ലാം അസ്സലായിട്ടുണ്ട്. ഞാൻ ഇനി അഖിലിന്റെ കയ്യിൽ നിന്നും ചിലതൊക്കെ പഠിക്കാൻ തീരുമാനിച്ചു !”
ഇന്ന് ഫോണിൽ ശ്രീനിവാസൻ അങ്കിളിന്റെ ശബ്ദം കേട്ട് എന്റെ ഹൃദയം നിറഞ്ഞു കവിഞ്ഞപ്പോൾ എനിക്ക് ഓർക്കാൻ കഴിയുന്നത് ഇത്രമാത്രം.നമുക്കെല്ലാവർക്കും അദ്ദേഹത്തോടുള്ള സ്നേഹം പോലെ അദ്ദേഹത്തിന്റെ ചിന്തകളും വ്യക്തമാണെന്ന് എനിക്ക് ഉറപ്പുണ്ട്. എനിക്ക് വളരെ സന്തോഷവും വികാരവും തോന്നുന്നു, ഇന്ന് മുതൽ എന്റെ അടുത്ത സിനിമയുടെ ജോലി ഔദ്യോഗികമായി ആരംഭിക്കാൻ ഞാൻ തീരുമാനിച്ചു! എക്കാലവും ഏറ്റവും പ്രിയപ്പെട്ട പാച്ചുവിനു അഭിനന്ദനവും പ്രചോദനവും നൽകുന്ന കോളാണിത്’- അഖിൽ സത്യൻ കുറിക്കുന്നു.
അതേസമയം, ഫഹദ് ഫാസിലിന് പുറമെ വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രൻസ്, അൽത്താഫ് സലിം, മോഹൻ അകാശെ, പിയൂഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ
സേതു മണ്ണാർകാട് നിർമ്മിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്. രാജ് ശേഖറും മനു മഞ്ജിത്തും ചേർന്നാണ് വരികൾ രചിച്ചിരിക്കുന്നത്. അതേസമയം, സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിരുന്ന അഖിൽ സത്യൻ നേരത്തെ നിരവധി ഡോക്യൂമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്. രാജ്യാന്തര ബഹുമതികൾ അടക്കം നേടിയതാണ് അഖിലിന്റെ ഡോക്യുമെന്ററി.
Story highlights- Sreenivasan is all praise for ‘Pachuvum Athbutha Vilakkum’