മഹാഭാരതം ആസ്പദമാക്കി ഒരുങ്ങുന്ന കർണ; സൂര്യയുടെ ബോളിവുഡ് അരങ്ങേറ്റം

June 13, 2023

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യ ബോളിവുഡില്‍ നായകനാകുന്നു. രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ചിത്രം കര്‍ണയിലാണ് സൂര്യ നായകനാകുന്നത്. മഹാഭാരതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായാണ് സൂര്യ ബോളിവുഡിൽ വേഷമിടുന്നത്.

‘കങ്കുവ’ ആണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രം . സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധാനം. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ‘കങ്കുവ’ എത്തുക.

Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

ദേവി ശ്രീപ്രസാദ് ‘സിംഗത്തിനു’ ശേഷം സൂര്യയുമായി വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രശസ്ത തെന്നിന്ത്യന്‍ സിനിമ നിര്‍മാതാവായ ജ്ഞാനവേല്‍ രാജയുടെ സ്റ്റുഡിയോ ഗ്രീനും വംശി- പ്രമോദിന്റെ യുവി ക്രീയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിത്രം 10 ഭാഷകളിലും 3Dയിലും റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Story highlights – Suriya is now the hero of bollywood