ഈ രാജ്യത്ത് താമസിക്കാൻ 71 ലക്ഷം രൂപ ഗവൺമെന്റ് നൽകും; എന്നാൽ ശ്രദ്ധിക്കാനേറെയുണ്ട് കാര്യങ്ങൾ!
രാജ്യത്തിന്റെ പുരോഗതിയുടെ ഭാഗമായി ആളുകളെ താമസത്തിന് ക്ഷണിക്കുന്നത് ഒരു പുതിയ പ്രവണതയാണ്. വലിയൊരു തുക വാഗ്ദാനം ചെയ്താണ് രാജ്യങ്ങൾ ഇങ്ങനെ ആളുകളെ ആവശ്യമുള്ള ഇടങ്ങളിലേക്ക് ആകർഷിക്കുന്നത്. ഇപ്പോഴിതാ, അയർലണ്ടും ഇതേ പാത പിന്തുടരുകയാണ്. രാജ്യത്തെ ഓഫ്ഷോർ കമ്മ്യൂണിറ്റികളിലൊന്നിലേക്ക് മാറാൻ തയ്യാറാകുന്ന ആളുകൾക്ക് 80,000 യൂറോ അതായത് 71 ലക്ഷം നൽകാൻ അയർലണ്ടിലെ അധികാരികൾ തീരുമാനിച്ചു.
സർക്കാർ പറയുന്നതനുസരിച്ച്, ഐറിഷ് ദ്വീപുകളിലെ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനായി അയർലൻഡ് സർക്കാർ അവതരിപ്പിച്ച ‘നമ്മുടെ ലിവിംഗ് ഐലൻഡ്സ്’ നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി വരുന്നത്. ‘ഈ നയത്തിന്റെ ലക്ഷ്യം വരും വർഷങ്ങളിൽ സുസ്ഥിരവും ഊർജ്ജസ്വലവുമായ കമ്മ്യൂണിറ്റികൾക്ക് ഓഫ്ഷോർ ദ്വീപുകളിൽ തുടർന്നും ജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയുമെന്ന് ഉറപ്പാക്കുകയാണ്,” സർക്കാർ ഇക്കാര്യത്തിൽ വ്യക്തമാക്കുന്നു.
എന്നാൽ, ഇവിടെ താമസക്കാർ നിലവിൽ കുറയുന്നതിന്റെ കാരണം പ്രധാന നഗരത്തിൽ നിന്നും പാലത്തിലൂടെ ബന്ധമില്ലാത്തതും വേലിയേറ്റങ്ങളാൽ വെല്ലുവിളി നിറഞ്ഞതുമായ മൊത്തം 30 ദ്വീപുകളാണ് ഇവിടെയുള്ളത്. ‘നല്ല ഗതാഗത സേവനങ്ങളും വികസിത അടിസ്ഥാന സൗകര്യങ്ങളും ദ്വീപ് ജനസംഖ്യ നിലനിർത്തുന്നതിനുള്ള പ്രധാന മുൻവ്യവസ്ഥകളാണ്. ഡിപ്പാർട്ട്മെന്റ് വഴിയും മറ്റ് പ്രസക്തമായ വകുപ്പുകളും ഓർഗനൈസേഷനുകളും മുഖേന നിലവിലുള്ളതും മൂലധനവുമായ നിക്ഷേപത്തിലൂടെ ഈ ആവശ്യകതകൾ നിറവേറ്റുക എന്നതാണ് ഡിപ്പാർട്ട്മെന്റിന്റെ ലക്ഷ്യം’- ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പറയുന്നു.
Read Also: 400 രൂപയ്ക്ക് മാഗി! സ്വർണമാണോ ചേർക്കുന്നത്? വൈറലായി വിഡിയോ
ദ്വീപുകളിലേക്കുള്ള സന്ദർശകർക്ക് ഈ ദ്വീപുകൾ വാഗ്ദാനം ചെയ്യുന്ന തനതായ സംസ്കാരവും പൈതൃകവും പാരിസ്ഥിതിക സമൃദ്ധിയും തുടർന്നും അനുഭവിക്കാൻ കഴിയുമെന്നതാണ് തങ്ങളുടെ അഭിലാഷമെന്ന് സർക്കാർ പറഞ്ഞു. എന്തായാലും ജൂലായ് ഒന്നുമുതൽ ഇവിടേക്ക് താമസത്തിനായി ആളുകൾക്ക് അപേക്ഷിക്കാൻ സാധിക്കും. ഇവിടേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നവർക്ക് 1993ന് മുൻപായി പണികഴിപ്പിച്ച ഒരു വീട് തെരഞ്ഞെടുക്കണം. മാത്രമല്ല, ആ വീട് രണ്ടുവർഷമായി ഒഴിഞ്ഞ് കിടക്കുകയാണെന്നും ഉറപ്പാക്കണം.
Story highlights- THIS Country Offers Over ₹71 Lakh to Attract New Residents