യൂറിക് ആസിഡ് നിയന്ത്രണവിധേയമാക്കാൻ ശീലമാക്കാം, ഈ ഭക്ഷണ രീതികൾ

June 30, 2023

പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതമായ യൂറിക് ആസിഡ്. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് പല തരത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നു. ജീവിതശൈലിയിലെ മാറ്റങ്ങള്‍ക്കൊണ്ടുതന്നെ ഒരു പരിധി വരെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകും. പ്രത്യേകിച്ച് ഭക്ഷണകാര്യത്തില്‍ അല്‍പം കരുതല്‍ നല്‍കിയാല്‍ യൂറിക് ആസിഡ് അമിതമാകുന്നതിനെ ചെറുക്കാം.

കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങളാണ് ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ടത്. അതുപോലെതന്നെ മിതമായ അളവില്‍ പ്രോട്ടീനും ലഭ്യമാക്കണം. ആപ്പിള്‍, കൈതച്ചക്ക, വാഴപ്പഴം, ബീറ്റുറൂട്ട്, കക്കരിക്ക, തക്കാളി എന്നിവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇവയ്‌ക്കൊപ്പംതന്നെ നാരങ്ങാ വര്‍ഗങ്ങളും നാരങ്ങാ വെള്ളവും ഒക്കെ ശീലമാക്കുന്നതും യൂറിക് ആസിഡിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. അമിത വണ്ണമുള്ളവര്‍ യൂറിക് ആസിഡ് കുറയ്ക്കാന്‍ ഭക്ഷണം കഴിക്കാതിരിക്കരുത്. ഇത്തരക്കാര്‍ കൃത്യമായ വ്യായമത്തിലൂടെ വണ്ണം കുറയ്ക്കുന്നതാണ് ആരോഗ്യകരം. യൂറിക് ആസിഡിന്റെ പ്രശ്‌നമുള്ളവര്‍ മദ്യം, ബിയര്‍ തുടങ്ങിയ ആല്‍ക്കഹോളിക് ഡ്രിങ്കുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ബ്രഡ്, മട്ടന്‍, പോര്‍ക്ക്, റെഡ് മീറ്റ് തുടങ്ങിയവ ചെറിയ അളവില്‍ മാത്രം ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കുക. കലറി കൂടുതലുള്ള ഭക്ഷണങ്ങളെല്ലാം ഡയറ്റില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുന്നതാണ് ആരോഗ്യകരം.

Story highlights: Tips to reduce Uric Acid