വിള നശിപ്പിക്കുന്ന കുരങ്ങന്മാരെ തുരത്താൻ കരടിയായി വേഷംമാറി കർഷകർ
കർഷകരെ സംബന്ധിച്ച് അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് മൃഗങ്ങൾ വിള നശിപ്പിക്കുന്നത്. എന്തൊക്കെ മാർഗങ്ങൾ പയറ്റിയാലും പലപ്പോഴും ഒരു പരിഹാരവുമാകാറില്ല. ഇപ്പോഴിതാ, ഒരു രസികൻ മാർഗത്തിലൂടെ വിള നശിപ്പിക്കാനെത്തിയ കുരങ്ങന്മാരെ തുരത്തുകയാണ് കർഷകൻ.
ലഖിംപൂർ ഖേരിയിലെ ജഹാൻ നഗർ ഗ്രാമത്തിലെ കർഷകർ കുരങ്ങുകളിൽ നിന്ന് തങ്ങളുടെ വിളകളെ സംരക്ഷിക്കാനായാണ് വേറിട്ടൊരു മാർഗം അവലംബിച്ചിരിക്കുകയാണ്. കുരങ്ങുകൾ കൃഷി നശിപ്പിക്കുന്നത് തടയാൻ അവർ കരടിയുടെ വേഷം ധരിച്ചു. മൃഗങ്ങളെ വിരട്ടിയോടിക്കാൻ ഇതാണ് മാർഗം എന്നാണ് അവർ കണ്ടെത്തിയത്.
കർഷകനായ ഗജേന്ദ്ര സിംഗ് പറയുന്നതനുസരിച്ച്, ’40-45 കുരങ്ങുകൾ പ്രദേശത്ത് കറങ്ങുകയും വിളകൾ നശിപ്പിക്കുകയും ചെയ്യുന്നു. അധികാരികളോട് പരാതിപ്പെട്ടെങ്കിലും ആരും അത് കാര്യമാക്കിയില്ല. അതിനാൽ ഞങ്ങൾ കർഷകർ പണം മുടക്കി ഞങ്ങളുടെ വിളകൾ സംരക്ഷിക്കാൻ 4,000 രൂപയ്ക്ക് ഈ വസ്ത്രം വാങ്ങി’.
മുൻപ്, തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലെ കർഷകർ കുരങ്ങുകളിൽ നിന്നും കാട്ടുപന്നികളിൽ നിന്നും തങ്ങളുടെ വിളകളെ രക്ഷിക്കാൻ സമാനമായ മാർഗം സ്വീകരിച്ചിരുന്നു. ഇങ്ങനെ കരടി വേഷത്തിൽ നടക്കുന്നത് ചിലർക്ക് തൊഴിലിനും വരുമാനത്തിനുള്ള മാർഗമാണെങ്കിലും ശാരീരിക പ്രശ്നങ്ങൾ ചൂണ്ടികാണിക്കുന്നവരുമുണ്ട്.
Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ
മുൻപ് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ കൃഷിസ്ഥലത്ത് കുരങ്ങിന്റെ ശല്യം ഒഴിവാക്കാൻ നായയെ പെയിന്റ് അടിച്ച് പുലിയാക്കിയിരുന്നു. നായയെ സിംഹത്തിന്റെ രൂപത്തിലേക്ക് മാറ്റിയതും ശ്രദ്ധനേടിയിരുന്നു.
Story highlights- UP farmers dress up as bear