മൂക്കത്താണോ ദേഷ്യം? നിയന്ത്രിക്കാനിതാ, നുറുക്കുവിദ്യകൾ..

June 16, 2023

ബന്ധങ്ങളെ തകർക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് അമിത ദേഷ്യം. സൗഹൃദങ്ങളിലും കുടുംബ ബന്ധങ്ങളിലുമെല്ലാം അമിത ദേഷ്യം വില്ലനാകാറുണ്ട്. നിസാരമായ കാര്യങ്ങൾ പോലും വഷളാക്കാൻ മൂക്കിൻ തുമ്പിലെ ദേഷ്യത്തിന് നിമിഷനേരം മാത്രം മതി. ദേഷ്യം വരുന്നത് സ്വാഭാവികമായ കാര്യമാണ്. പക്ഷെ അത് നിയന്ത്രിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് ഏറ്റവും അപകടകരം.

സമൂഹജീവിതത്തെ തന്നെ ബാധിക്കുന്ന ദേഷ്യം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. മുൻകോപക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതായത് വളരെ ദേഷ്യം തോന്നുന്ന സമയത്ത് ഒന്ന് ആലോചിക്കുക. ശരിയായ രീതിയിലാണോ പ്രതികരിക്കുന്നത് എന്ന് ചിന്തിക്കണം. മറ്റൊന്നും ചിന്തിക്കാതെ ദേഷ്യപ്പെടുമ്പോഴാണ് അത് ബന്ധങ്ങളെബാധിക്കുന്നത്.
ദേഷ്യം വരുമ്പോൾ ശ്വാസം ഉള്ളിലേക്ക് വലിക്കുക. സാവധാനം പുറത്തേക്ക് വിടുക. ഇങ്ങനെ രണ്ടുമൂന്നു തവണ ചെയ്യുമ്പോൾ തന്നെ വളരെ ആശ്വാസം അനുഭവപ്പെടും. ദേഷ്യം കുറഞ്ഞു വരുന്നതായി തോന്നും. മറ്റൊന്ന്, മനസിന്‌ അമിതമായി പിരിമുറുക്കം നൽകാൻ ഇടവരുത്തരുത്. തമാശകൾ കേൾക്കുകയും, കാണുകയും ചെയ്യുക.

ദേഷ്യം വരുത്തുന്ന സാഹചര്യങ്ങൾ തിരിച്ചറിയുകയാണ് അടുത്ത മാർഗം. ഏത് സാഹചര്യത്തിലാണ് ദേഷ്യം തോന്നുന്നതെന്ന് നിരീക്ഷിക്കുകയും അത് തിരിച്ചറിഞ്ഞ് അതിനുള്ള പരിഹാരം കാണുകയും ചെയ്യണം. ഏതെങ്കിലും വ്യക്തിയോടാണ് പ്രശ്നമെങ്കിൽ അത് തുറന്നു സംസാരിച്ച് പരിഹരിക്കുക.

Read Also: ‘ക്രിക്കറ്റ് ബാറ്റും ഫുട്‍ബോളും ഏതാനും കുപ്പികളും’- സ്ത്രീകൾക്കായി വേറിട്ട വിനോദമൊരുക്കി ഒരു ഗ്രാമം; രസകരമായ കാഴ്ച

മോശം കാര്യങ്ങൾ മാറ്റിവെച്ച് ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ, പ്രതീക്ഷകൾ ഇതൊക്കെ എപ്പോഴും ചിന്തിക്കണം. മനസിനെ ശാന്തമാക്കാൻ നല്ല നിമിഷങ്ങൾ സഹായിക്കും.

Story highlights- ways to control anger