നയൻതാരയ്ക്ക് വിവാഹവാർഷികത്തിന് വിഘ്‌നേഷ് ഒരുക്കിയ സർപ്രൈസ്- നിറകണ്ണോടെ നടി; വിഡിയോ

June 10, 2023

ഒരു മന്ത്രികലോകത്തിലെന്നവണ്ണമാണ് നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം നടന്നത്. ആരും കൊതിച്ചുപോകുന്ന ഇന്റിമേറ്റ് വെഡ്ഡിംഗ് ആയിരുന്നു മഹാബലിപുരത്ത് സ്വകാര്യ റിസോർട്ടിൽ സ്വപ്ന സമാനമായ വേദിയിൽ നടന്നത്. ഇപ്പോഴിതാ, ഇരുവരും ഒന്നാം വിവാഹവാർഷിക നിറവിലാണ്. വാർഷികത്തിന് വളരെ വേറിട്ടൊരു സർപ്രൈസ് ആണ് വിഘ്‌നേഷ് പ്രിയതമയ്ക്കായി ഒരുക്കിയത്.

അടുത്ത സുഹൃത്തുക്കൾ മാത്രമേ പങ്കെടുത്ത ചടങ്ങിൽ ഇരുവരും ഒന്നിച്ച സിനിമകളിലെ മനോഹരമായ ഗാനങ്ങൾ ഫ്ലൂട്ടിൽ വായിച്ച് ഒരു കലാകാരൻ എത്തിയിരുന്നു. സന്തോഷ കണ്ണീരോടെയാണ് നയൻ‌താര ഈ സർപ്രൈസ് ഏറ്റുവാങ്ങിയത്.

‘ഞങ്ങളുടെ ലളിതവും എന്നാൽ സവിശേഷവുമായ നിമിഷങ്ങൾ. ഇത് ഞങ്ങളുടെ ഒന്നാം വാർഷികം വളരെ അടുപ്പമുള്ള ആഘോഷമായിരുന്നു, പ്രിയപ്പെട്ടവർക്കൊപ്പം.. 12 വയസ്സ് മുതലുള്ള എന്റെ ഉറ്റ സുഹൃത്തിന് നന്ദി! നവീൻ! ഞാൻ നിന്നോടൊപ്പം വളർന്നു! നിങ്ങളോടൊപ്പം ഒരേ വേദിയിൽ ഡ്രംസ് വായിക്കുന്നു, എന്റെ ജീവിതത്തിലെ നിരവധി ഘട്ടങ്ങളിലും നിങ്ങളുടെ കഴിവ് കണ്ടു! എന്നാൽ ഈ ഘട്ടം എല്ലാവരുടെയും ഏറ്റവും അവിസ്മരണീയവും സവിശേഷവുമാണ്! നിങ്ങളെ സ്‌നേഹിക്കുകയും ഞങ്ങളെ അനുഗ്രഹീതരാക്കിയതിന് നന്ദി. നവീൻ, നിങ്ങളാണ് ഇതിഹാസം! പിന്നെ നീ എന്റെ സുഹൃത്ത് എന്നത് എനിക്ക് എന്നും ഒരു ബഹുമതിയാണ് മച്ചാൻ.. നിന്നെ സ്നേഹിക്കുന്നു & വന്നതിന് നന്ദി ‘- വിഘ്‌നേഷ് കുറിക്കുന്നു. ഒപ്പം വിഡിയോയും പങ്കുവയ്ക്കുന്നു.

Read Also: ‘എല്ലാവരുടെയും പ്രാർത്ഥനയ്ക്ക് നന്ദി, കുഴപ്പങ്ങളൊന്നുമില്ല’- ആശുപത്രിവിട്ട് ബിനു അടിമാലി

അതേസമയം,  2022 ഒക്ടോബർ 9നാണ് ഇരുവർക്കും ഇരട്ട ആൺകുട്ടികൾ ജനിച്ചത്. കുഞ്ഞുങ്ങളുടെ വരവ് സംബന്ധിച്ച സന്തോഷവാർത്ത വിഘ്നേഷ് ട്വീറ്റിലൂടെയും ഇൻസ്റാഗ്രാമിലൂടെയും അറിയിച്ചിരുന്നു. ഉലകം, ഉയിർ എന്നിങ്ങനെയായിരുന്നു ഇരുവർക്കും പേരുകൾ നൽകിയിരുന്നത്.

Story highlights- wedding anniversary surprise by vignesh shivan