ലോകജനസംഖ്യയുടെ 60 ശതമാനവും സോഷ്യൽ മീഡിയയിൽ സജീവമാണെന്ന് റിപ്പോർട്ട്

July 24, 2023

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ് നമ്മളിൽ മിക്കവരും. ദിവസത്തിലെ അധിക സമയവും അതിൽ ചെലവഴിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇന്ന് ലോകജനസംഖ്യയുടെ 60 ശതമാനവും സോഷ്യൽ മീഡിയയിൽ സജീവമാണെന്നാണ് അടുത്തിടെ പുറത്തുവന്ന പഠനത്തിൽ പറയുന്നത്. എകദേശം അഞ്ചു ബില്ല്യൺ ആളുകളാണ് സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നവരുടെ എണ്ണത്തിൽ മുൻവർഷത്തെക്കാൾ 3.7 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട് എന്നാണ് ഡിജിറ്റൽ അഡൈ്വസറി കമ്പനിയായ കെപിയോസിന്റെ റിപ്പോർട്ടിൽ പറയുന്നത്.

Read Also: മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവർത്തക- സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ നൊമ്പരത്തോടെ സുഹൃത്തുക്കൾ

മൂന്ന് പേരിൽ ഒരാൾ ഇന്ത്യയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ആഫ്രിക്കയിൽ 11 പേരിൽ ഒരാളാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സമയത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഒരു ദിവസം എകദേശം രണ്ട് മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ ഉപയോഗിക്കുന്നുണ്ട് എന്നാണ് പഠനത്തിൽ പറയുന്നത്.

ഒരു ദിവസം 3 മണിക്കുർ 49 മിനിറ്റാണ് ബ്രസീലിൽ ശരാശരി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. ജപ്പാനിൽ അത് ഒരു മണിക്കൂറിലും കുറവാണ്. ട്വിറ്റർ, ടെലിഗ്രാം, വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ചൈനീസ് ആപ്പായ വി ചാറ്റ്, ടിക് ടോക്ക്, എന്നി ആപ്പുകളാണ് അധിക ഉപയോക്താക്കളും കൂടുതലായി ഉപയോഗിക്കുന്നത്.

Story highlights – 60 percent of the worlds population is active on social media