‘ഒരുപാട് തകർന്നുപോയ ഒരാഴ്ചയാണ് കഴിഞ്ഞുപോയത്’- കുറിപ്പുമായി അനുശ്രീ

July 2, 2023

സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. ലോക്ക്ഡൗൺ സമയത്താണ് അനുശ്രീ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. നിരവധി വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെച്ചിരുന്നു. പുതിയ ചിത്രങ്ങളുടെ തിരക്കിലുമാണ് താരം. ഇപ്പോഴിതാ, വളരെ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോവുകയാണ് എന്നാണ് കുറിപ്പിന്റെ സാരാംശം.

‘ഒരുപാട് തകർന്നുപോയ ഒരാഴ്ചയാണ് കഴിഞ്ഞുപോയത്….ഇത് ഭയത്തിന്റെ ആഴ്‌ചയാണ്…ഇത് കണ്ണീരിന്റെ ആഴ്‌ചയാണ്…. ഇത് ആശങ്കയുടെ ആഴ്ചയാണ്..ഇത് സങ്കടത്തിന്റെയും ഏകാന്തതയുടെയും ആഴ്‌ചയാണ്. ഉത്കണ്ഠയും & പ്രതീക്ഷയും നിറഞ്ഞത്…അത് പരിഹരിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, പക്ഷേ അത് മാറില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, അതിനാൽ ഞാൻ മുന്നോട്ട് പോകാൻ തീരുമാനിച്ചു, കാരണം എനിക്കൊരു ലോകം ഉണ്ട്… സ്നേഹിക്കാൻ ഒരു കുടുംബം… പിന്തുണയ്ക്കാൻ സുഹൃത്തുക്കൾ ..സുന്ദരമായ ഒരു ജീവിതം മുന്നോട്ട്..അതിനാൽ ഇനി മുതൽ ഈ സങ്കടത്തിലേക്ക് ഞാൻ തിരിഞ്ഞു നോക്കില്ല!! ഈ സങ്കടത്തെക്കുറിച്ച് ഞാൻ അവസാനമായി ചിന്തിക്കുന്നത് ഇന്നായിരിക്കും. പുതിയ തുടക്കങ്ങൾ ഇതോടെ ആരംഭിക്കുന്നു..’- അനുശ്രീ കുറിക്കുന്നു.

Read also: ‘സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാൻ കഴിയും മുൻപേ നമുക്കു നഷ്ടപെട്ട ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നു’- ഡോക്ടർസ് ദിനത്തിൽ വീണാ ജോർജ്

ധാരാളം ആളുകൾ നടിക്ക് പിന്തുണയുമായി എത്തി. ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെ കൈനിറയെ അവസരങ്ങളാണ് അനുശ്രീയെ തേടിയെത്തിയത്. വെടി വഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ആദി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്തത്. ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അനുശ്രീയ്ക്ക് സാധിച്ചു.

Story highlights- anusree about her sadness