മൂന്നു റൂബിക്‌സ് ക്യൂബുകൾ ഒരേസമയം അമ്മാനമാടിക്കൊണ്ട് പരിഹരിച്ച് യുവാവ്; ഗിന്നസ് നേട്ടം

July 28, 2023

ഒരു റൂബിക്‌സ് ക്യൂബ് പരിഹരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവർക്കും അത് നിസാരമായി ചെയ്യാനും സാധിക്കില്ല. കുറച്ച് പരിശ്രമിച്ചാൽ നീക്കങ്ങൾ പഠിച്ചാൽ അവ പരിഹരിക്കാൻ സാധിക്കുമെങ്കിലും നിസാരമല്ല എന്നതാണ് സത്യം. അപ്പോൾ മൂന്നു റൂബിക്‌സ് ക്യൂബുകൾ ഒന്നിച്ച് അമ്മാനമാടിക്കൊണ്ട് പരിഹരിക്കുന്നതോ? തീരെ സാധാരണമല്ല. ഇപ്പോഴിതാ, അത്തരത്തിൽ റൂബിക്‌സ് ക്യൂബുകൾ പരിഹരിച്ച് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് ഒരു യുവാവ്.

ചൈനയിൽ നിന്നുള്ള ലി സിഹാവോയാണ് ഇത്തരത്തിൽ റുബിക്സ് ക്യൂബുകൾ അമ്മാനമാടിക്കൊണ്ട് സോൾവ് ചെയ്തത്. 22 കാരനായ ലി സിഹാവോ, മുൻപുതന്നെ സ്പീഡ് ക്യൂബർ ആണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, ലി തന്റെ മുൻ റെക്കോർഡിൽ നിന്ന് 13 സെക്കൻഡ് കുറച്ച് വെറും 3 മിനിറ്റും 16 സെക്കൻഡും കൊണ്ട് മൂന്ന് പസിൽ ക്യൂബുകൾ അമ്മാനമാടിക്കൊണ്ട് പരിഹരിച്ചു. ലോ ഷോ ഡെയ് റെക്കോർഡ് എന്ന ടെലിവിഷൻ ടാലന്റ് ഷോയുടെ സെറ്റിൽ വച്ചാണ് റെക്കോർഡ് തകർത്തത്.

Read Also: ലോകജനസംഖ്യയുടെ 60 ശതമാനവും സോഷ്യൽ മീഡിയയിൽ സജീവമാണെന്ന് റിപ്പോർട്ട്

ലീയ്ക്ക് മുമ്പ്, കൊളംബിയയിൽ നിന്നുള്ള ഏഞ്ചൽ അൽവാരഡോയുടെ പേരിലായിരുന്നു ഈ റെക്കോർഡ്, 2021 ൽ 4 മിനിറ്റ് 52 സെക്കൻഡിൽ ഈ നേട്ടം കൈവരിക്കുകയും പിന്നീട് 2022 മെയ് മാസത്തിൽ 4 മിനിറ്റും 31 സെക്കൻഡും കൊണ്ട് സ്വന്തം റെക്കോർഡ് തിരുത്തുകയും ചെയ്തു. 2018-ൽ 5 മിനിറ്റും 2 സെക്കൻഡും കൊണ്ട് ഈ നേട്ടം കൈവരിച്ച ചൈനയിൽ നിന്നുള്ള ക്യൂ ജിയാൻയുവിന്റേതായിരുന്നു അതിനുമുൻപ്. എന്തായാലും ഈ റൂബിക്‌സ് ക്യൂബ് പസിൽ ഇങ്ങനെ പരിഹരിക്കുന്നത് എളുപ്പമല്ല എന്ന് പറയുകയാണ് കാഴ്ചക്കാർ.

Story highlights- Chinese man creates Guinness World Record by solving three Rubik’s Cubes