പാട്ടുകൂട്ടിൽ നിങ്ങളുടെ കുട്ടിപ്പാട്ടുകാർക്കും അവസരം; ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ – 4 ഓഡിഷൻ ആരംഭിക്കുന്നു

July 4, 2023

ഫ്ളവേഴ്സ് ടോപ് സിംഗർ മലയാളികൾക്കെന്നും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ്. കേൾക്കാൻ കൊതിയ്ക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിയും ചിരിയും അരങ്ങേറുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലേക്ക് ഇനി നിങ്ങളുടെ കുട്ടികൾക്കും പങ്കെടുക്കാം. മലയാളികൾക്ക് പാട്ടിന്റെ വസന്തകാലം ഒരുക്കിയ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ നാലാം സീസണിലേക്കുള്ള ഓഡിഷൻ ആരംഭിക്കുന്നു.

പാട്ടുപാടാനും സരസമായി സംസാരിക്കാനും കഴിവുള്ള പതിനാറ് വയസിന് താഴെയുള്ള കുട്ടികൾക്കാണ് ഫ്ളവേഴ്‌സ് ടോപ് സിംഗറിൽ അവസരം ലഭിക്കുക. കുട്ടികളുടെ ആലാപന മികവ് പ്രകടനമാക്കുന്ന വീഡിയോ താഴെ പറയുന്ന നമ്പറിലേക്കോ 8111990913, 8111991235 അല്ലെങ്കിൽ [email protected] അയക്കുക.

Read Also: ഉത്തർപ്രദേശ് സ്വദേശിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 63 സ്പൂണുകൾ! പിന്നിൽ വിചിത്രമായ കാരണം..

സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. ഫ്ളവേഴ്‌സ് ഒന്നും രണ്ടും മൂന്നും സീസണിലെ കുരുന്നുകളെ ഇതിനോടകം മലയാളികൾ നെഞ്ചേറ്റിക്കഴിഞ്ഞു. ആദ്യ സീസണിൽ സീതാലക്ഷ്മി എന്ന മിടുക്കിയാണ് ടോപ് സിംഗർ ട്രോഫി സ്വന്തമാക്കിയത്. രണ്ടാം സീസണിൽ ശ്രീനന്ദ് ആണ് വിജയിയായത്.

Story highlights: Flowers Top Singer Season 4 Audition starting soon