“ഏറ്റവും ഉയര്‍ന്ന താപനില”; ഇത് ഭൂമിയിലെ ഏറ്റവും അപകടകരമായ മേഖല…
കലിഫോര്‍ണിയയിലെ ‘മരണത്താഴ്വര’ പേരു പോലെ തന്നെ ഭൂമിയിലെ ഏറ്റവും അപകടകരമായ മേഖലകളില്‍ ഒന്നാണ്. ഭൂമിയില്‍ ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത് ഈ മരണത്താഴ്വരയിലാണെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ വര്‍ഷവും വേനല്‍ക്കാലത്ത് മരണത്താഴ്വരയിലെ ഉയര്‍ന്ന താപനിലയെന്നത് ഭൂമിയിലെ തന്നെ വർധിക്കുന്ന താപനിലയുടെ അളവുകോലായിരുന്നു. ( Interesting facts about Death Valley )
എന്നാല്‍ ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന താപനില അളക്കുന്ന രീതി ഒന്ന് മാറ്റിയാല്‍, പക്ഷേ മരണത്താഴ്വരയുടെ ഈ പദവി നഷ്ടപ്പെടും. മരണത്താഴ്വരയേക്കാള്‍ ചൂട് അനുഭവപ്പെടുന്ന ഒരു ഭൂഭാഗം കൂടിയുണ്ട്. ഇറാനിലെ ലൂട് മരുഭൂമി ആണിത്. ഇതിന് തൊട്ടു പിന്നിലായും മരണത്താഴ്വരയ്ക്ക് മുന്നിലായും അമേരിക്കയിലെ തന്നെ സോനറന്‍ മരുഭൂമിയും ഇടം പിടിക്കും.
താപനിലയും പ്രതല താപവും കലിഫോര്‍ണിയയിലെ മരണത്താഴ്വരയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന താപനില 56.7 ഡിഗ്രി സെല്‍ഷ്യസാണ്. പൊതുവെ ലോകത്തെ എല്ലായിടത്തും താപനിലയെന്നാല്‍ കണക്കാക്കുന്നത് അന്തരീക്ഷ താപനിലയാണ്. ഇന്ത്യയിലെ ഏറ്റവും ചൂടുള്ള പ്രദേശമായി രാജസ്ഥാനിലെ ജയ്സാല്‍മീര്‍ മാറുന്നതും കേരളത്തില്‍ ഏറ്റവുമധികം താപനില പാലക്കാട് ചിറ്റൂരില്‍ രേഖപ്പെടുത്തുന്നതുമെല്ലാം ഈ അന്തരീക്ഷ താപനില മാനദണ്ഡമാക്കിയാണ്. എന്നാല്‍ അന്തരീക്ഷ താപനിലയ്ക്ക് പകരം പ്രതല താപനില അടിസ്ഥാനമാക്കിയാല്‍ സ്ഥിതി വ്യത്യസ്തമാകും എന്നാണ് ലൂട്, സെനോറാന്‍ മരുഭൂമികളിലെ കണക്കുകള്‍ തെളിയിക്കുന്നത്.
Read Also: 75 വയസ്സുള്ള മരങ്ങൾക്ക് സംരക്ഷണം നൽകിയാൽ ‘പെൻഷൻ’; പദ്ധതിയുമായി ഹരിയാന സർക്കാർ
നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കുറഞ്ഞ പോയിന്റാണ് ഡെത്ത് വാലി. സമുദ്രനിരപ്പിൽ നിന്ന് 282 അടി താഴെയാണ് ഈ പ്രദേശം ഉള്ളത്. ഇവിടുത്തെ ഉയർന്ന ചൂടാണ് ഈ പ്രദേശത്തിന് ഡെത്ത് വാലി അഥവാ മരണ താഴ്വര എന്ന പേര് നൽകിയത്. ഭൂമിയിലെ ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. 127 ഫാരൻഹീറ്റ് ആണ് അവിടെ അനുഭവപ്പെടുന്ന ഉയർന്ന ചൂട്. ഏറ്റവും കുറഞ്ഞ തപാനില 108 ഫാരൻഹീറ്റുമാണ്. ഈ ചൂട് ഭയങ്കരങ്കര കൂടുതലാണെങ്കിലും ഈ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കാനുള്ള എല്ലാ സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്.
Story highlights – Interesting facts about Death Valley