അങ്ങ് ജപ്പാനിലും ഹിറ്റാണ്, ഈ മറാത്തി ഗാനവും ചുവടുകളും- വിഡിയോ

July 8, 2023

സമൂഹമാധ്യമങ്ങളിൽ വളരെയധികം ഹിറ്റായി മാറിയിരിക്കുകയാണ് ഒരു മറാത്തി ഗാനം. നടി നിമിഷ സജയൻ ഈ ഗാനത്തിന് ഹുവടുവെച്ചതോടെയാണ് മലയാളികളും ഇത് ഏറ്റെടുത്തത്. ഇപ്പോഴിതാ, അങ്ങ് ജപ്പാനിലും തരംഗമായിരിക്കുകയാണ് ഗാനം. ഒരുകൂട്ടം ജാപ്പനീസ് നർത്തകരാണ് ഈ ഗാനത്തിന് ചുവടുവയ്ക്കുന്നത്.

മയോ ജപ്പാൻ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോ ഹിറ്റായി മാറിയിരിക്കുകയാണ്. ഇന്ത്യൻ ഗാനങ്ങൾക്ക് ചുവടുവയ്ക്കുന്നതിലൂടെയാണ് മയോ ജപ്പാൻ ശ്രദ്ധേയയായത്.

Read also: ‘സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാൻ കഴിയും മുൻപേ നമുക്കു നഷ്ടപെട്ട ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നു’- ഡോക്ടർസ് ദിനത്തിൽ വീണാ ജോർജ്

 ഒരുകൂട്ടം ജാപ്പനീസ് നർത്തകർ അടുത്തിടെ ‘ആർആർആർ’ എന്ന സിനിമയിലെ ഗാനത്തിന് ചുവടുവെച്ചതും ഹിറ്റായി മാറിയിരുന്നു. ഒമ്പത് പേരടങ്ങുന്ന ഒരു സംഘം ജൂനിയർ എൻടിആറിന്റെയും രാം ചരണിന്റെയും വേഷം ധരിച്ച് ജപ്പാനിലെ ഒരു വേദിയിൽ ‘നാട്ടു നാട്ടു’ ഗാനത്തിന് നൃത്തം ചെയ്യുകയാണ്. നർത്തകർ ഇന്ത്യയുടെ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു.അവരുടെ നീക്കങ്ങൾ വളരെ മനോഹരമാണ്.ഇപ്പോൾ വൈറലായ വിഡിയോയിൽ, നർത്തകർ ചടുലമായ ചുവടുകളുമായി അമ്പരപ്പിക്കുകയാണ്.

Story highlights- japanese women dance