ഉള്ളുതൊട്ട് ബാലൻ; ‘വോയിസ്‌ ഓഫ് സത്യനാഥനി’ൽ ഇമോഷണൽ പ്രകടനത്തിലൂടെ കയ്യടി നേടി ജോജു ജോർജ്

July 29, 2023

ദിലീപ് നായകനായ ‘വോയിസ് ഓഫ് സത്യനാഥൻ’ തിയേറ്ററുകളിൽ റിലീസ് ചെയ്തു. മൂന്ന് വർഷത്തിനിടയിൽ നടന്റെ ആദ്യ റിലീസായി അടയാളപ്പെടുത്തുന്ന ചിത്രം പ്രധാനമായും ഹാസ്യം നിറഞ്ഞ ഒരു ഫാമിലി എന്റർടെയ്‌നറാണ്. റിലീസ് ചെയ്ത ആദ്യ ദിനത്തിൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സിനിമയിൽ ദിലീപിനൊപ്പം അസാധ്യമായ പ്രകടനത്തിലൂടെ വിസ്മയിപ്പിക്കുകയാണ് ജോജു ജോർജ്. വളരെ വൈകാരികമായ രംഗങ്ങളിലെ പ്രകടനത്തിലൂടെയാണ് ജോജു കൈയ്യടി നേടുന്നത്.

സ്വന്ത നാവിൻറെ കുരുത്തക്കേടുകളുമായി ജയിലിലെത്തുന്ന സത്യനാഥനെ കാത്തിരിക്കുന്നത് അതിലും വലിയ ജീവിതാനുഭവങ്ങളുമായി അവിടെ വിധി കാത്തുകഴിയുന്ന ബാലൻ എന്ന ജോജു കഥാപാത്രമാണ്. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ ആകെത്തുക. ജൂനിയർ ആര്ടിസ്റ്റിൽ നിന്ന് സ്വന്തം കഴിവും കഠിനധ്വാനവും മലയാളസിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ജോജു ജോർജ്,മനസ്സിൽ നിന്ന് മായാത്ത കുറച്ച് കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ചേർത്ത് വെക്കാവുന്ന കഥാപാത്രമാണ് ‘സത്യനാഥനിലെ ബാലൻ.

ചിത്രത്തിന്റെ ആദ്യപകുതിയിൽ കോമഡിയിൽ ചിരിച്ച മലയാളികൾക്കിടയിലേക്ക് ജോജു തന്റെ ‘റഫ് ആൻഡ് ടഫ്’ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ അലോസരപ്പെടുത്തിയെങ്കിലും പിന്നീട് അങ്ങോട്ട് ഓരോരുത്തരുടെയും കണ്ണ് നിറയുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. അങ്ങനെ ബാലൻ എന്ന കഥാപത്രം മലയാള സിനിമയിൽ ശ്രദ്ധേയമായ അടയാളപ്പെടുത്തലാകുകയാണ്.

Read Also: അപകടം കവർന്ന നിറചിരി തിരികെ നേടി മഹേഷ് കുഞ്ഞുമോൻ

അതേസമയം, ദിലീപ് നായകനായെത്തുന്ന നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഖലാസി എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിഥിലാജ് ആണ്. ബാന്ദ്ര എന്ന ചിത്രവും റിലീസിന് ഒരുങ്ങുകയാണ്.

Story highlights- joju george’s character in voice of sathyanathan