ചിരിയുടെ കൊടിയേറ്റുമായി ‘കുറുക്കൻ’; സെക്കൻഡ് ട്രെയ്‌ലർ എത്തി

July 29, 2023

വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്ത ‘കുറുക്കന്‍’ വിജയകരമായി പ്രദർശനം തുടരുകയാണ്. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ,ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ എത്തിയിരിക്കുകയാണ്.

ജിബു ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ-സംഭാഷണം മനോജ് റാംസിംഗ് ആണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം പകർന്നിരിക്കുന്നത്. എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം.

Read Also: അപകടം കവർന്ന നിറചിരി തിരികെ നേടി മഹേഷ് കുഞ്ഞുമോൻ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൈനുദ്ദീൻ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യൂം സുജിത് മട്ടന്നൂര്‍, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെമീജ് കൊയിലാണ്ടി, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, പരസ്യക്കല കോളിൻസ് ലിയോഫിൽ, വിതരണം വർണ്ണച്ചിത്ര ബിഗ്സ്ക്രീൻ, പി ആർ ഓ മഞ്ജു ഗോപിനാഥ് എന്നിവരുമാണ്.

Story highlights- kurukkan movie second trailer