മകൾ നാരായണി നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു; ഹൃദ്യമായ കുറിപ്പും വിഡിയോയുമായി ശോഭന

July 2, 2023

അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ചലച്ചിത്രതാരം ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. ശോഭനയുടെ നിരവധി നൃത്ത വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ, മകൾ നാരായണിയുടെ അരങ്ങേറ്റ വിഡിയോ പങ്കുവയ്ക്കുകയാണ് നടി. ഹൃദ്യമായ കുറിപ്പും ശോഭന പങ്കുവെച്ചിട്ടുണ്ട്.

“അധ്യാപനവും രക്ഷാകർതൃത്വവും തമ്മിലുള്ള നേർത്ത രേഖ”
ചിലപ്പോൾ പലപ്പോഴും ഒന്ന് മറ്റൊന്നിലേക്ക് ലയിക്കുന്നു .. അർദ്ധമണ്ഡലത്തിൽ , സ്റ്റേജിൽ , അലരിപ്പിനായി , സങ്കീർണ്ണമായ ഒരു ജിംനാസ്റ്റിക് തരം അടവ് അവതരിപ്പിക്കാൻ വിദ്യാർത്ഥികൾ മുഴുവനായി ഇരിക്കുമ്പോൾ വയറ്റിൽ ഒരു കുരുക്ക് ഉള്ളയാൾ ടീച്ചർ ആണ് . എന്തും സംഭവിക്കാം, ലൈറ്റും ഭാരമേറിയ വേഷവിധാനവുമായി കുട്ടി അങ്കലാപ്പിലായേക്കാം, അവളുടെ അരങ്ങേറ്റത്തിൽ തന്നെ അവൾ ഫാനിൽ ചവിട്ടി ഒരു അസ്വാഭാവിക കൂമ്പാരത്തിലേക്ക് വീണേക്കാം .. പലതും തെറ്റായി പോകാം ..മിക്കപ്പോഴും അങ്ങനൊന്നും സംഭവിക്കുന്നില്ല. കാരണം,രക്ഷിതാവിനേക്കാൾ കൂടുതൽ “അധ്യാപകൻ” എന്നതിലുപരി..’- ശോഭന കുറിക്കുന്നു.

Read also: ‘സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാൻ കഴിയും മുൻപേ നമുക്കു നഷ്ടപെട്ട ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നു’- ഡോക്ടർസ് ദിനത്തിൽ വീണാ ജോർജ്

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് മടങ്ങിയെത്തിയിരുന്നു ശോഭന. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തിയത്. ഈ സിനിമയിലെ താരത്തിന്റെ നൃത്തപ്രകടനവും ശ്രദ്ധേയമാണ്. ചിത്രത്തില്‍ ഒരു അമ്മ കഥാപാത്രമാണ് ശോഭനയുടേത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

Story highlights- shobhana about narayani’s dance