രോഗപ്രതിരോധ ശേഷി ദുർബലമാണോ? ലക്ഷണങ്ങൾ തിരിച്ചറിയാം..

July 8, 2023

ഒരാളുടെ ആരോഗ്യത്തെ വിലയിരുത്തേണ്ടത് ശരീരത്തിന്റെ വണ്ണമോ ആഹാരം കഴിക്കുന്നതിന്റെ അളവോ അനുസരിച്ചല്ല. മറിച്ച്, പ്രതിരോധ ശേഷി വിലയിരുത്തിയാണ്. കാലഘട്ടത്തിൽ ഏറ്റവുമധികം പ്രസക്തിയുള്ള കാര്യമാണ് പ്രതിരോധശേഷി. എന്നാൽ, എങ്ങനെയാണ് ശരീരം രോഗങ്ങളെ പ്രതിരോധിക്കാൻ സജ്ജമാണോ എന്ന് അറിയുന്നത്? ചില ലക്ഷണങ്ങളിലൂടെ പ്രതിരോധ ശേഷി വിലയിരുത്താം.

പതിവായി ജലദോഷം വരുന്നത് ഒരാളുടെ പ്രതിരോധ ശേഷിയുടെ ദുർബലതയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇങ്ങനെ പതിവായി ജലദോഷം വാങ്ങുന്നത് ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള അസുഖങ്ങളിലേക്കും വഴിവെക്കും.

സ്ഥിരമായി വയറിന് പ്രശ്നങ്ങൾ ഉണ്ടായാൽ അത് രോഗ പ്രതിരോധ ശേഷിയുടെ കുറവിന്റെ സൂചനയാണ്. വയറിന്റെ ആരോഗ്യം ശെരിയല്ലെങ്കിൽ ബാക്ടീരിയ, വൈറൽ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

Read also: ‘സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാൻ കഴിയും മുൻപേ നമുക്കു നഷ്ടപെട്ട ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നു’- ഡോക്ടർസ് ദിനത്തിൽ വീണാ ജോർജ്

ഏത് തരത്തിലുള്ള അസുഖം വന്നാലും വളരെ വൈകി മാത്രം രോഗം ഭേദമാകുന്നത് മതിയായ പ്രതിരോധ ശേഷിയില്ലാത്തതുകൊണ്ടാണ്.ഈ സാഹചര്യത്തിൽ ആഹാരവും ജീവിതരീതിയുമൊക്കെ മാറ്റി പ്രതിരോധ ശേഷി തിരികെ പിടിക്കാം.

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് രോഗ പ്രതിരോധ ശേഷി ദുര്ബലമായതുകൊണ്ടാണ്. രാത്രിയിൽ നന്നായി ഉറങ്ങിയാലും ക്ഷീണം അനുഭവപ്പെടുന്നത് രോഗപ്രതിരോധ ശേഷിയുടെ താളപ്പിഴയാണ് സൂചിപ്പിക്കുന്നത്.

Story highlights-symptoms of weak immunity