പ്രായം ഒരു പരിധിയല്ല; അറുപത്തിയെട്ടാം വയസിൽ വർക്ക്ഔട്ട് തുടങ്ങി മുത്തശ്ശി
ജീവിതം ആഘോഷമാക്കാനുള്ളതാണ്. അത് വീർപ്പുമുട്ടലുകളോടെ ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി തീർക്കാനുള്ളതല്ല. പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. സ്വപ്നങ്ങൾ നേടിയെടുക്കാനും പുതിയ തുടക്കങ്ങൾക്കുമെല്ലാം പ്രായത്തിന്റെ ആകുലതകളിൽ പിന്നോട്ട് വലിയുന്നവരുണ്ട്. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തി കയ്യടി നേടിയവരുമുണ്ട്.അങ്ങനെയൊരു താരമാകുകയാണ് 68 വയസ്സുള്ള ഒരു മുത്തശ്ശി.
68 കാരിയായ ഒരു സ്ത്രീ ജിമ്മിൽ വ്യായാമം ചെയ്യുന്ന വിഡിയോ വൈറലായതോടെ ചർച്ചകൾ സജീവമാകുകയാണ്. മകൻ അജയ് സാങ്വാൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ, അറുപത്തെട്ടുകാരിയായ യുവതി വളരെ ആവേശത്തോടെ ഫിറ്റ്നസ് യാത്ര ആരംഭിക്കുന്നത് കാണാം. മുത്തശ്ശിയുടെ പേരിൽ ഇൻസ്റ്റാഗ്രാം പേജുമുണ്ട്. ഇത് നിയന്ത്രിക്കുന്നത് മകനാണ്. ‘അമ്മ അവളിൽ സ്വയം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചു’ എന്ന അടിക്കുറിപ്പോടെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മകൻ. അതിനുശേഷം, പതിനായിരക്കണക്കിന് ഫോലോവേഴ്സിനെ ലഭിക്കുകയും ചെയ്തു.
Read also: മക്കളുടെ റിഹേഴ്സലിനിടയിൽ അമ്മമാർ താരമായപ്പോൾ; കട്ടുറുമ്പിലെ കുട്ടിക്കുറുമ്പുകളുടെ അമ്മമാരുടെ നൃത്തം
വഡിയോയിൽ, മുത്തശ്ശി കനത്ത ഭാരം ഉയർത്തുന്നതും വിവിധ വ്യായാമങ്ങൾ ചെയ്യുന്നതും മകന്റെ മാർഗനിർദേശപ്രകാരം ചെയ്യുന്നതും വിഡിയോയിൽ കാണാം. മുത്തശ്ശിയുടെ ഊർജ്ജവും നിശ്ചയദാർഢ്യവും ഇന്റർനെറ്റ് ഉപയോക്താക്കളെ പ്രചോദിപ്പിച്ചു. അതേസമയം, ചില ആളുകൾ അവരുടെ വാർദ്ധക്യത്തിൽ സാഹസിക വിനോദളിലാണ് ആനന്ദം കണ്ടെത്തുന്നത്. വിശ്രമിക്കേണ്ട പ്രായം എന്ന മുൻവിധിയെ ഇതിലൂടെ തകർക്കുകയാണ് അങ്ങനെയുള്ളവർ.
Story highlights- At 68, woman starts working out at the gym