തേങ്ങാപ്പാല്‍ കൊണ്ട് ചര്‍മ്മ സംരക്ഷണം

August 19, 2023

പല വിഭവങ്ങളും കൂടുതല്‍ രുചികരമാക്കാന്‍ അവയില്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ ഭക്ഷണത്തിന് രുചി പകരുന്ന തേങ്ങാപ്പാല്‍ കൊണ്ട് ചര്‍മ്മവും സംരക്ഷിക്കാം. വിറ്റാമിന്‍ സി, കാത്സ്യം, അയണ്‍ എന്നിവ എല്ലാം തേങ്ങാപ്പാലില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. തേങ്ങാപ്പാലിലെ ഘടകങ്ങള്‍ പലതും സൗന്ദര്യ സംരക്ഷണത്തിന് അനുയോജ്യമാണ്.

തേങ്ങാപ്പാല്‍ ഉപയോഗിച്ച് തലമുടി കഴുകുന്നത് തലമുടിയെ മൃദുലമാക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്താല്‍ തലമുടി നല്ലതുപോലെ സ്മൂത്തായി കിട്ടും. മാത്രമല്ല താരനും കുറയും. ഇതിനുപുറമെ തലമുടിയുടെ അറ്റം പിളരുന്നതിനും മികച്ച ഒരു പ്രതിവിധിയാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാലും അവോക്കാഡോ പഴം അരച്ചതും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

Read also: ‘എ ബി സി ഡി പറയെടാ..’- ചൂരലുമായി ഒരു കുഞ്ഞു ടീച്ചർ; രസകരമായ വിഡിയോ

തലമുടിക്ക് പുറമെ ചര്‍മ്മത്തേയും സോഫ്റ്റാക്കാന്‍ തേങ്ങാപ്പാല്‍ സഹായിക്കുന്നു. മുഖത്തെ കരിവാളിപ്പ് മാറികിട്ടാനും തേങ്ങാപ്പാല്‍ സഹായകമാണ്. അല്‍പം തേങ്ങാപ്പാലില്‍ തേനും ബദാം ഓയിലും ചേര്‍ത്ത് മിക്‌സ് ചെയ്ത ശേഷം മുഖത്ത് പുരട്ടിയാല്‍ കരിവാളിപ്പ് മാറി കിട്ടും.

ഭക്ഷണത്തിലും തേങ്ങാപ്പാല്‍ ഉപോഗിക്കുന്നത് രുചി നല്‍കുന്നതിന് ഒപ്പം തന്നെ ആരോഗ്യകരവുമാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അമിതവണ്ണത്തെ ചെറുക്കാനും തേങ്ങാപ്പാല്‍ സഹായിക്കുന്നു.

Story huighlights- beauty benefits of coconut milk