എണ്ണമയമുള്ള ചർമ്മക്കാർ ശീലമാക്കേണ്ട സംരക്ഷണ രീതികൾ

August 3, 2023

പലരുടെയും പ്രധാന പ്രശ്നമാണ് എണ്ണമയമുള്ള ചർമ്മം. സെബാസിയസ് ഗ്രന്ഥികൾ അമിതമായി പ്രവർത്തിക്കുകയും അധിക സെബം ഉൽപ്പാദിപ്പിക്കുകയും ഇതിലൂടെ മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, സുഷിരങ്ങൾ തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങളിലേക്ക് നയിക്കുകായും ചെയ്യുന്നതാണ് എണ്ണമയമുള്ള ചർമ്മത്തിന്റെ പ്രധാന വെല്ലുവിളി. ചില ലളിതമായ സൗന്ദര്യ-ചർമ്മ സംരക്ഷണ വിദ്യകൾ പിന്തുടർന്ന് എണ്ണ ഉൽപാദനം നിയന്ത്രണത്തിലാക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.

അതേസമയം, എണ്ണമയമുള്ള ചർമ്മത്തെക്കുറിച്ച് പോസിറ്റീവ് ആയ കാര്യങ്ങളും അറിഞ്ഞിരിക്കണം. എണ്ണമയമുള്ള ചർമ്മത്തിന് ചുളിവുകളും വാർദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

അമിത എണ്ണമയത്തെ നിയന്ത്രിക്കാൻ മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാന മാർഗം. സുഷിരങ്ങൾ, മുഖക്കുരു തുടങ്ങിയവയിൽ അടിഞ്ഞുകൂടിയ അഴുക്കും എണ്ണയും നീക്കം ചെയ്യുന്നതിനായി ദിവസവും രണ്ടോ മൂന്നോ തവണ മുഖം വൃത്തിയാക്കേണ്ടത് പ്രധാനമാണ്. എണ്ണയില്ലാത്ത ക്ലെൻസറുകളോ ഫേസ് വാഷുകളോ മാത്രം ഉപയോഗിക്കുക. സാലിസിലിക് ആസിഡ്, ടീ ട്രീ ഓയിൽ, വേപ്പ്, മഞ്ഞൾ, തേൻ എന്നിവയുടെ അംശമുള്ള ഉൽപന്നങ്ങൾ വേണം ഉപയോഗിക്കാൻ.

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ എണ്ണമയമുള്ള ചർമ്മത്തെ പുറംതള്ളേണ്ടത് അത്യാവശ്യമാണ്. ഇത് വളരെ പ്രധാനപ്പെട്ട ടിപ്പുകളിൽ ഒന്നാണ്. ചർമ്മത്തിലെ അഴുക്കും നിർജ്ജീവ കോശങ്ങളും ഇല്ലാതാക്കാനും ചർമ്മത്തിന്റെ ഉപരിതലം പുതുക്കാനും ചർമ്മ സംരക്ഷണ ദിനചര്യയിൽ സ്‌ക്രബ്ബിംഗ് ഉൾപ്പെടുത്തുക.എന്നാൽ ചർമ്മം പരുഷമായ രീതിയിൽ സ്‌ക്രബ് ചെയ്യരുത്.

Read Also: എന്താണ് ഹസാഡ് ലൈറ്റ്? ഉപയോഗിക്കേണ്ടതെപ്പോൾ?

ആഴ്ചയിൽ ഒരിക്കൽ ഫേസ് മാസ്ക് നിർബന്ധമാക്കുക. കളിമണ്ണ്, ചന്ദനം, മുൾട്ടാണി മിട്ടി എന്നിവ അടങ്ങിയ ഫേസ് പായ്ക്കുകൾ എണ്ണമയമുള്ള ചർമ്മത്തിന് വളരെ നല്ലതാണ്, കാരണം ഇവ അധിക എണ്ണയെ മൃദുവായി ആഗിരണം ചെയ്യുന്നു. ദിവസേന ടോണിംഗ് ചെയ്യുന്നത് അമിതമായ എണ്ണമയം ഇല്ലാതാക്കാനും ചർമ്മത്തിലെ അഴുക്ക് പുറന്തള്ളാനും സഹായിക്കും. റോസ് വാട്ടർ ഉപയോഗിച്ചുള്ള ചർമ്മ സംരക്ഷണം വളരെ നല്ലതാണ്.

Story highlights- Beauty Tips for Oily Skin