കണ്ണൊന്നു നിറച്ചാലും സവാളയിലും കാര്യമുണ്ട്- സവാളയുടെ ആരോഗ്യഗുണങ്ങൾ

August 10, 2023

ഇന്ത്യൻ ഭക്ഷണങ്ങളിൽ സവാളയ്ക്ക് വലിയ സ്ഥാനമുണ്ട്. ഭക്ഷണത്തിനു രുചി കൂട്ടുന്നതിനായി ഒരു ചേരുവയായി മാത്രം കണക്കാക്കേണ്ട ഒന്നല്ല സവാള. ധാരാളം ആരോഗ്യ ഗുണങ്ങൾ സവാളയിൽ അടങ്ങിയിട്ടുണ്ട്. പണ്ടുമുതലേ നാടോടി വൈദ്യത്തിൽ സവാളയ്ക്ക് സ്ഥാനമുണ്ട്. രുചിയുടെ ശക്തി പോലെ രോഗശാന്തി നൽകാനും കെൽപ്പുള്ള സവാള സ്ഥിരമായി ഉപയോഗിച്ചാൽ അസുഖങ്ങളിൽ നിന്നും അകലവും പാലിക്കാം.

ജലദോഷം മുതൽ ആസ്ത്മപോലുള്ള രോഗങ്ങളെ പോലും ചെറുക്കാൻ സവാളയ്ക്ക് സാധിക്കും. സവാളയുടെ ആൻറി ബാക്ടീരിയൽ പ്രവർത്തനം എല്ലാത്തരം പകർച്ചവ്യാധികളെയും നേരിടുകയും ദഹനവ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന കുടൽ വളർച്ചയുടെ(intestinal growths) സാധ്യത കുറയ്ക്കുന്നു.

ചിലർക്ക് സവാളയുടെ തീവ്ര ഗന്ധം അസഹനീയമാണ്. എന്നാൽ മണത്തിന്റെ തീവ്രത കൂടുംതോറും രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശക്തിയും സവാളയിൽ കൂടുതലായിരിക്കും.

കൊളസ്ട്രോൾ കുറയ്ക്കാനും രക്തം നേർത്തതാക്കാനും കട്ടപിടിക്കുന്നത് തടയാനും ധമനികളുടെ കാഠിന്യം കുറയ്ക്കാനും സഹായിക്കുന്ന നിരവധി സംയുക്തങ്ങൾ ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്. അതായത് രക്തചംക്രമണ വ്യൂഹത്തിന്റെ കാവലാളാണ് ചുരുക്കത്തിൽ സവാള. ചർമ്മം, നഖങ്ങൾ, മുടി വളർച്ചയുടെ പ്രധാന ഘടകമായ സൾഫർ അടങ്ങിയിരിക്കുന്ന സവാള എല്ലാ രീതിയിലും സഹായകരമാണ്. അലർജിയുടെ പ്രശ്നങ്ങൾക്കും പ്രതിവിധിയാണ് സവാള.

Read also: രക്താർബുദം ബാധിച്ച് മരണത്തിന് കീഴടങ്ങുംമുൻപ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ച് പെൺകുട്ടി- വൈകാരിക നിമിഷം

കാൻസർ കോശങ്ങൾ രൂപം കൊളളുന്നത് തടയാൻ കഴിയുന്ന ശക്തമായ ആന്റി ഓക്‌സിഡന്റായ ഫ്ലേവനോയ്ഡ് ക്വെർസെറ്റിൻ സവാളയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. പാചകം ചെയ്താലും സവാളയിൽ നിന്നും ഈ ആന്റി ഓക്സിഡന്റ്റ് നഷ്ടമാകില്ല. അതേപോലെതന്നെ വയറിലെ അൾസറിനും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകുന്ന ഹെലിക്കോബാക്റ്റർ പൈലോറി ബാക്ടീരിയത്തിന്റെ പ്രവർത്തനത്തെയും സവാള തടയുന്നു.

Story highlights- benefits of onion