ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ മാതളനാരങ്ങ

August 4, 2023

ചർമ്മത്തിലെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കാനും മുഖക്കുരു നിയന്ത്രിക്കാനും വളരെ ഗുണപ്രദമായ ഒന്നാണ് മാതളനാരങ്ങ. മാതളനാരങ്ങയിൽ വിറ്റാമിൻ സി, കെ, പൊട്ടാസ്യം, ഇരുമ്പ്, ചെമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം, യുവത്വത്തിനും ആരോഗ്യകരമായ ചർമ്മത്തിനും വളരെയധികം ഗുണകരമാണ്.

മാതളനാരങ്ങയുടെ പേസ്റ്റ് ചർമ്മത്തെ മൃദുവാക്കുകയും വരണ്ട പാടുകൾ ഇല്ലാതാക്കുകയും ചെയ്യും. ചർമ്മത്തിന് തിളക്കം നൽകുന്നതിനൊപ്പം കറുത്ത പാടുകളും ചർമ്മത്തിലെ മറ്റ് പ്രശ്നങ്ങളും മാതളനാരങ്ങയിലൂടെ മറികടക്കാൻ സാധിക്കും.

പലരും നേരിടുന്ന ഒരു പ്രശ്നമാണ് നിർജ്ജലീകരണം. ഈ പ്രശ്‍നം പരിഹരിക്കാനും ഉത്തമമാണ് മാതളനാരങ്ങ. ധാരാളം ജലാംശം ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, പ്രകൃതിദത്ത ആന്റി-ഏജിംഗ് ഘടകങ്ങൾ മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.

അയഞ്ഞ ചർമ്മം മുറുക്കാൻ മാതളനാരങ്ങ സഹായിക്കും. അതോടൊപ്പം തന്നെ കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. മാതളനാരങ്ങയുടെ തൊലി ഭക്ഷ്യയോഗ്യമല്ലെങ്കിലും ചർമ്മത്തിന് നല്ലതാണ്.

Read Also: മക്കളുടെ റിഹേഴ്സലിനിടയിൽ അമ്മമാർ താരമായപ്പോൾ; കട്ടുറുമ്പിലെ കുട്ടിക്കുറുമ്പുകളുടെ അമ്മമാരുടെ നൃത്തം

ഉണങ്ങിയ മാതളനാരങ്ങ തൊലി മൃതചർമ്മകോശങ്ങളെ നീക്കം ചെയ്യുകയും സുഷിരങ്ങൾ നീക്കം ചെയ്ത് മുഖം തിളങ്ങാൻ സഹായിക്കുകയും ചെയ്യും. മാതളനാരങ്ങളുടെ വിത്തിൽ നിന്നുമുണ്ടാകുന്ന എണ്ണ സോറിയാസിസ് പോലുള്ള ചർമ്മ രോഗങ്ങൾക്ക് എതിരെ പോരാടും. മാത്രമല്ല, എല്ലാ ചർമ്മക്കാർക്കും മാതളനാരങ്ങ ഒരേപോലെ ഫലപ്രദവുമാണ്.

Story highlights- benefits of pomegranate