അപ്രതീക്ഷിത ചുഴലിക്കാറ്റും വെള്ളപ്പൊക്കവും; വെള്ളക്കെട്ടിലൂടെ നടന്ന് വിവാഹവേദിയിലേക്ക് എത്തുന്ന വധു

August 2, 2023

വിവാഹമെന്നത് നാളുകൾ നീണ്ട ആസൂത്രണത്തിന്റെയും സ്വപ്നങ്ങളുടേയുമെല്ലാം സാക്ഷാത്കാരമാണ്. എല്ലാവര്ക്കും കാണും വിവാഹം ഏതുരീതിയിലായിരിക്കണം എന്നും എവിടെ നടത്തണം എന്നതൊക്കെ. എന്നാൽ മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷം സ്വപ്നം കണ്ടപോലെ വിവാഹം നടത്താനായില്ലെങ്കിലോ? അതൊരു ദുഖമാകും. എന്നാൽ, ഫിലിപ്പീൻസിലെ ഒരു വിവാഹത്തിന് ചുഴലിക്കാറ്റ് പോലും ഒരു തടസ്സമായില്ല എന്നതാണ് ശ്രദ്ധേയം.

ദോക്‌സുരി ചുഴലിക്കാറ്റ് നാശം വിതച്ചതിനെത്തുടർന്ന് ഫിലിപ്പീൻസിലെ ഒരു വധു വെള്ളം പൊങ്ങിയ പള്ളിയിലൂടെ നടന്ന് വിവാഹവേദിയിലേക്ക് എത്തുന്ന കാഴ്ച ശ്രദ്ധേയമാകുകയാണ്. വെള്ളപ്പൊക്കം മുട്ടോളം എത്തിയതോടെ, ചുഴലിക്കാറ്റിന്റെ അനന്തരഫലങ്ങൾ അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിൽ തളർത്തുന്നതിന് പകരം, ആവേശത്തോടെ നടത്താനാണ് വധു ശ്രമിച്ചത്.

ഒരു വിഡിയോയിൽ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും വെളുത്ത ഗൗൺ ധരിച്ച് വധു തന്റെ വരന്റെ അടുത്തേക്ക് നടന്നെത്തുന്ന കാഴ്ചയാണ് ശ്രദ്ധേമാകുന്നത്. ചുറ്റുപാടും അവശിഷ്ടങ്ങളാലും ചെളിവെള്ളത്താലും ചുറ്റപ്പെട്ട അവസ്ഥയിലാണ്.എങ്കിലും യുവതി പ്രതികൂല സാഹചര്യങ്ങളിലും ധൈര്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ച് നടക്കുന്നത് കാണാം.

Read Also: മക്കളുടെ റിഹേഴ്സലിനിടയിൽ അമ്മമാർ താരമായപ്പോൾ; കട്ടുറുമ്പിലെ കുട്ടിക്കുറുമ്പുകളുടെ അമ്മമാരുടെ നൃത്തം

വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും ഒരു ദുരന്തമായേക്കാവുന്നതിനെ സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാക്കി മാറ്റിക്കൊണ്ട് യുവതി ശ്രദ്ധ നേടുകയാണ്. ഈ വർഷം ഫിലിപ്പീൻസിൽ വീശിയടിച്ച ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് ഡോക്‌സുരി ചുഴലിക്കാറ്റ്, വ്യാപകമായ വെള്ളപ്പൊക്കത്തിനും നാശത്തിനും ഇത് കാരണമായി.

Story highlights- bride walks down flooded aisle